സീനിയർ വിദ്യാർഥികളുടെ റാഗിങ്; പ്ലസ് വൺ വിദ്യാർഥികൾക്ക് പരുക്ക്

പത്തോളം സീനിയർ വിദ്യാർഥികൾ പുതുതായി വന്ന വിദ്യാർഥികളെ ആക്രമിച്ചു എന്നാണ് പരാതി.
Senior students' ragging; students injured in attack

സീനിയർ വിദ്യാർഥികളുടെ റാഗിങ്; ആക്രമണത്തിൽ വിദ്യാർഥികൾക്ക് പരുക്ക്

file image

Updated on

തിരുവനന്തപുരം: സീനിയർ വിദ്യാർഥികളുടെ റാഗിങ്ങിനെതിരേ പരാതിയുമായി ആറ്റിങ്ങൽ ആലങ്കോട് ഗവൺമെന്‍റ് വിഎച്ച്എസിലെ പ്ലസ് വൺ വിദ്യാർഥികൾ. പുതുതായി അഡ്മിഷൻ എടുത്ത വിദ്യാർഥികൾക്കു നേരെയാണ് സീനിയർ വിദ്യാർഥികളുടെ റാഗിങ് നടന്നത്.

വിദ്യാർഥികളോട് പേര് ചോദിക്കുകയും പേര് പറഞ്ഞപ്പോൾ ശബ്ദം കുറഞ്ഞുപോയി എന്ന് പറഞ്ഞ് ഉന്തും തളളും ഉണ്ടാകുകയുമായിരുന്നു. ഇത് പിന്നീട് സീനിയർ - ജൂനിയർ വിദ്യാർഥികൾ തമ്മിലുളള സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു.

പത്തോളം സീനിയർ വിദ്യാർഥികൾ പുതുതായി വന്ന വിദ്യാർഥികളെ ആക്രമിച്ചു എന്നാണ് പരാതി. വിദ്യാർഥികളായ അമീൻ, അമീർ, മുനീർ എന്നിവർക്ക് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു.

കണ്ണിനും തലയ്ക്കും ശരീരത്തിലും അടിയേറ്റതായി വിദ്യാര്‍ഥികള്‍ പറയുന്നു. സംഭവത്തിൽ ഏഴ് സീനിയർ വിദ്യാർഥികൾ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു. നഗരൂർ പൊലീസിലും വിദ്യാർഥികളുടെ രക്ഷിതാക്കൾ പരാതി നൽകിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com