മോഡലിങ്ങിന്‍റെ പേരിൽ പെൺവാണിഭവും മനുഷ‍്യക്കടത്തും; അന്വേഷണത്തിന് പ്രത‍്യേക സംഘം, പ്രധാന പ്രതി പിടിയിൽ

ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് കേസിന്‍റെ അന്വേഷണ ചുമതല
Sex trafficking and human trafficking in the name of modeling; Special team formed to investigate

പിടിയിലായ പ്രതികൾ

Updated on

കൊച്ചി: മോഡലിങ്ങിന്‍റെ പേരിൽ യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസ് ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. എസിപിയും വനിതാ ഉദ‍്യോഗസ്ഥരും ഉൾപ്പെടുന്നതാണ് സംഘം. നിലവിൽ മരട് പൊലീസ് സ്റ്റേഷനിൽ മൂന്ന് പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് പൊലീസിന് ലഭിച്ചിട്ടുള്ളത്.

5 പ്രതികളുള്ള കേസിൽ പ്രധാന പ്രതിയായ സിന്ധുവിനെ മുംബൈയിൽ നിന്നും വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 3 പേർ ഇതുവരെ പിടിയിലായിട്ടുണ്ട്. കേസിലെ രണ്ടു പ്രതികൾ വിദേശത്താണ്. ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

അതിക്രൂരമായ പീഡനമാണ് പരാതിക്കാർ നേരിട്ടതെന്നാണ് പൊലീസിനു നൽകിയ മൊഴിയിൽ നിന്നും വ‍്യക്തമാകുന്നത്. മോഡലിങ് ആവശ‍്യത്തിനെന്ന വ‍്യാജേന ദുബായിലെത്തിക്കുകയും അവിടെ വച്ച് മദ‍്യത്തിൽ മ‍യക്കുമരുന്ന് കലർത്തി പ്രതികരണ ശേഷി നശിപ്പിച്ചെന്നും അതിനു ശേഷം മർദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ഇരയായ യുവതി വെളിപ്പെടുത്തിയത്.

തുടർന്ന് നഗ്ന ദൃശ‍്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും പലർക്കായി പെൺകുട്ടിയെ കാഴ്ചവച്ചതായും പൊലീസ് പറയുന്നു. വ‍്യാജ ഫാഷൻ ഷോയുടെ പേരിൽ സെലിബ്രിറ്റികളെ വച്ച് പ്രതികളിലൊരാളായ അലീന പരസ‍്യം ചെയ്തിരുന്നു. വൈറ്റിലയിലെ ബാറിൽ നടന്ന സംഘർഷം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അലീനയ്ക്ക് ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് പറ‍യുന്നത്.

logo
Metro Vaartha
www.metrovaartha.com