ജെഎൻയു ക്യാംപസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം

സബർമതി ധാബയിൽ നിന്ന് ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥിനിയെ കാറിലെത്തിയ രണ്ട് പേർ സമീപിക്കുകയും പാനീയം നൽകാമെന്ന് പറയുകയും തുടർന്ന് ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പരാതി
Sexual assault against a female student on the JNU campus.

ജെഎൻയു ക്യാംപസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം

Updated on

ന്യൂഡൽഹി: ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥിനിക്ക് നേരെ പുറത്ത് നിന്നെത്തിയ രണ്ട് പേർ ക്യാംപസിൽ വച്ച് ലൈംഗികാതിക്രമം നടത്തിയതായി പരാതി. തിങ്കളാഴ്ച രാത്രി വൈകിയാണ് സംഭവം.

സബർമതി ധാബയിൽ നിന്ന് ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥിനിയെ തപ്തി ഹോസ്റ്റലിന് സമീപം കാറിലെത്തിയ രണ്ട് പേർ സമീപിക്കുകയും പാനീയം നൽകാമെന്ന് പറയുകയും തുടർന്ന് ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പരാതി.

വിദ്യാർഥിനി ഉടൻ സുരക്ഷാ ജീവനക്കാരനെ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. ജെഎൻയു വിദ്യാർഥി യൂണിയൻ ഭാരവാഹികളും വിവിധ വിദ്യാർഥി സംഘടനകളുടെ പ്രതിനിധികളും സ്ഥലത്തെത്തി. സർവകലാശാലാ അധികൃതർ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും സ്ഥലത്തെത്തി. അതേസമയം വിദ്യാർഥിനി ഇതുവരെ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

ക്യാംപസിലേക്ക് പുറത്തുനിന്നുള്ളവർ പ്രവേശിക്കുന്നതിൽ വിദ്യാർഥികൾ ആശങ്ക രേഖപ്പെടുത്തി. സുരക്ഷാ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുക, ആവശ്യമായ തെരുവുവിളക്കുകൾ സ്ഥാപിക്കുക, സർവകലാശാലയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ കർശനമായി പരിശോധിക്കുക തുടങ്ങിയ സുരക്ഷാ നടപടികൾ ശക്തമാക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു.

logo
Metro Vaartha
www.metrovaartha.com