തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോയ കെഎസ്ആർടിസി ബസിൽ യുവതിയെ കയറി പിടിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ

കഴക്കൂട്ടം സ്വദേശി ആന്‍റണി തോമസാണ് അറസ്റ്റിലായത്
sexual harrasment ksrtc bus accused arrested

തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോയ കെഎസ്ആർടിസി ബസിൽ യുവതിയെ കയറി പിടിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ

representative image- ai

Updated on

കൊല്ലം: തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ കഴക്കൂട്ടം സ്വദേശി ആന്‍റണി തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പോളയത്തോട് വച്ചാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്നു യുവതി.

കഴക്കൂട്ടത്ത് നിന്നും ബസിൽ കയറിയ പ്രതി മോശം പരാമർശം നടത്തിയതിനു പിന്നാലെ യുവതിയെ കയറി പിടിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവം യുവതി കണ്ടക്റ്ററെയും ഡ്രൈവറെയും അറിയച്ചതോടെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് ബസ് എത്തിക്കുകയായിരുന്നു. തുടർന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.

logo
Metro Vaartha
www.metrovaartha.com