അധ്യാപകൻ മോശമായി സ്പർശിച്ചെന്ന് പരാതി, പിന്നാലെ പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി

സ്കൂളിൽവച്ച് അധ്യാപകൻ മോശമായി സ്പർശിച്ചു എന്നായിരുന്നു പത്താം ക്ലാസ് വിദ്യാർഥി നൽകിയ പരാതി
Sexually Harassed By Teacher, Class 10 Girl Dies By Suicide

അധ്യാപകൻ മോശമായി സ്പർശിച്ചെന്ന് പരാതി, പിന്നാലെ പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി

file image

Updated on

ചെന്നൈ: അധ്യാപകൻ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന് പരാതിപ്പെട്ട സ്കൂൾ വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ. തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലാണ് സംഭവമുണ്ടായത്. വീടിനുള്ളിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്കൂളിൽവച്ച് അധ്യാപകൻ മോശമായി സ്പർശിച്ചു എന്നായിരുന്നു പത്താം ക്ലാസ് വിദ്യാർഥി നൽകിയ പരാതി.

വിദ്യാർഥിയുടെ പരാതിയിൽ അധ്യാപകൻ ജഗദീഷിനെ പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. കുട്ടിയെ മോശമായി സ്പർശിച്ചത് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. വിദ്യാർഥി ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യത്തേക്കുറിച്ചും അധ്യാപകനെതിരേയുള്ള പരാതിയെക്കുറിച്ചും വിശദമായി അന്വേഷിക്കുമന്നു പൊലീസ് കൂട്ടിച്ചേർത്തു.

ദുരഭിമാനക്കൊല, കസ്റ്റഡി മരണം, സ്ത്രീകൾക്ക് എതിരായ അതിക്രമം എന്നിവ സംസ്ഥാനത്ത് വർധിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് പെൺകുട്ടിയുടെ മരണം വാർത്തയാകുന്നത്. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ എല്ലാ കുറ്റകൃത്യങ്ങളേയും ക്രമസമാധാന പ്രശ്നമായി വിലയിരുത്തേണ്ടതില്ല എന്നായിരുന്നു വിജയ്‌യുടെ മറുപടി.

logo
Metro Vaartha
www.metrovaartha.com