ട്രെയിനിൽ പുതപ്പും വിരിയും ആവശ്യപ്പെട്ട സൈനികനെ കൊന്നു; റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ

നവംബർ 2ന് രാത്രിയാണ് സൈനികനായ ജിഗാർ ചൗധരി കൊല്ലപ്പെട്ടത്.
Soldier killed in train, railway attenderarrested

ട്രെയിനിൽ പുതപ്പും വിരിയും ആവശ്യപ്പെട്ട സൈനികനെ കൊന്നു; റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ

Updated on

ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ സൈനികനെ കൊന്ന കേസിൽ റെയിൽവേ ജീവനക്കാരനെതിരേ പക്ഷപാതര രഹിത അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷൻ. പുതപ്പിനെയും വിരിയെയും ചൊല്ലിയുണ്ടായ കലഹത്തിനു പിന്നാലെ നവംബർ 2ന് രാത്രിയാണ് സൈനികനായ ജിഗാർ ചൗധരി കൊല്ലപ്പെട്ടത്. പഞ്ചാബിൽ നിന്ന് സ്വന്തം നാടായ ഗുജറാത്തിലേക്കുള്ള യാത്രയിലായിരുന്നു ചൗധരി. ജമ്മു തവി- സബർമതി എക്സ്പ്രസിലെ യാത്രയ്ക്കിടെ അറ്റൻഡന്‍റിനോട് പുതപ്പും വിരിയും ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.

നിയമപ്രകാരം പുതപ്പും വിരിയും നൽകാനാകിലെന്ന് ജീവനക്കാരനായ സുബൈർ മെമോൻ മറുപടി നൽകി. വാക്കു തർക്കത്തിനൊടുവിൽ മോമോൻ കത്തി കൊണ്ട് ചൗധരിയുടെ കാലിൽ മുറിവേൽപ്പിച്ചു. ആഴത്തിലുള്ള മുറിവിൽ നിന്ന് ചോര വാർന്നാണ് സംഭവസ്ഥലത്തു വച്ചു തന്നെ സൈനികൻ മരിച്ചു.

ടിടിഇയുടെ പരാതിയിൽ റെയിൽവേ പൊലീസ് സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതി അറസ്റ്റിലാണ്. ഇയാളെ ജോലിയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com