അമ്മയെ അടുക്കളയിൽ കുഴിച്ചിട്ട് മുകളിൽ അടുപ്പ് കല്ല് വച്ചു; മകൻ കസ്റ്റഡിയിൽ

അമ്മ മരിച്ച കാര്യം ഇയാൾ മറ്റാരോടും പറഞ്ഞിരുന്നില്ലെന്ന് പൊലീസ് പറയുന്നു.
Son buried mother in kitchen and placed stove stone on to

മരിച്ച രാധ

Updated on

ആലപ്പുഴ: അമ്മയുടെ മൃതദേഹം അടുക്കളയിൽ കുഴിച്ചിട്ട യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ തുറവൂർ മനക്കോടം സ്വദേശി ഗിരീഷാണ് പിടിയിലായിരിക്കുന്നത്. ഇയാളുടെ അമ്മ രാധ (75)യാണ് മരിച്ചത്. ഗിരീഷും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അകൽച്ചയിലായതിനാൽ ഭാര്യയും മക്കളും മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നത്. ഭക്ഷണം കൊണ്ടു വന്നപ്പോൾ അമ്മ മരിച്ചു കിടക്കുകയായിരുന്നുവെന്നാണ് ഗിരീഷ് പൊലീസിന് നൽകിയ മൊഴി.

ഭാര്യയുടെ വീട്ടിൽ ചെന്ന് അമ്മൂമ്മ മരിച്ചുവെന്ന് പറഞ്ഞ് മക്കളെ വീട്ടിലേക്ക് കൊണ്ടു വന്നു. പോരുന്ന വഴി വാങ്ങിയ മൺവെട്ടി കൊണ്ട് അടുക്കളയിൽ കുഴിയെടുത്ത് മൃതദേഹം മൂടി അതിനു മുകളിൽ അടുപ്പു കല്ല് വച്ചു.

അമ്മ മരിച്ച കാര്യം ഇയാൾ മറ്റാരോടും പറഞ്ഞിരുന്നില്ലെന്ന് പൊലീസ് പറയുന്നു. തിരിച്ച് വീട്ടിലെത്തിയ കുട്ടികൾ അമ്മയോട് ഇക്കാര്യം പറഞ്ഞതോടെയാണ് നാട്ടുകാർ വിവരമറിഞ്ഞത്. കുത്തിയതോട് പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com