കോട്ടയത്ത് അച്ഛനെ മകൻ തലയ്ക്കടിച്ച് കൊന്നു

ശനിയാഴ്ച മദ്യപിച്ചെത്തിയ സന്തോഷ് ഭാര്യയുമായി വഴക്കുണ്ടാക്കിയതോടെ മകൻ വടിയെടുത്ത് സന്തോഷിന്‍റെ തലയ്ക്ക് അടിക്കുകയായിരുന്നു
son killed father in kottayam

കോട്ടയത്ത് അച്ഛനെ മകൻ തലക്കടിച്ച് കൊന്നു

Updated on: 

കോട്ടയം: മണിമലയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. റാന്നി മക്കപ്പുഴ സ്വദേശി സന്തോഷ് ആണ് മരിച്ചത്. മകന്‍ സച്ചു സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.

സന്തോഷിന്‍റെ ഭാര്യയും രണ്ടുമക്കളും ഭാര്യമാതാവുമാണ് മണിമലയിലെ വീട്ടില്‍ താമസിച്ചിരുന്നത്. വല്ലപ്പോഴുമാണ് സന്തോഷ് വീട്ടിലെത്തുന്നത്. എത്തുമ്പോഴെല്ലാം മദ്യപിച്ച് ഭാര്യയുമായും മക്കളുമായും വഴക്കുണ്ടാക്കാറുണ്ടായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.

ശനിയാഴ്ച മദ്യപിച്ചെത്തിയ സന്തോഷ് ഭാര്യയുമായി വഴക്കുണ്ടാക്കി. ഇതുകണ്ട ഇളയമകന്‍ സച്ചു കാപ്പിക്കമ്പ് എടുത്ത് സന്തോഷിന്‍റെ തലയ്ക്കടിച്ചു. അടിയേറ്റു ചോരയില്‍ കുളിച്ചു കിടന്ന സന്തോഷിനെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തിയാണ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com