കണ്ണൂരിൽ വ്യാജ ലിപ്സ്റ്റിക്ക് ശേഖരം പിടികൂടി; ലേബലുകളില്ല, പരിശോധനയ്ക്ക് അയക്കും

ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി ഡ്രഗ്സ് കൺട്രോൾ ഇന്‍റലിജൻസ് നടത്തിയ റെയ്ഡിലാണ് ലിപ്സ്റ്റിക് പിടികൂടിയത്.
Stock of counterfeit lipsticks seized in Kannur

കണ്ണൂരിൽ വ്യാജ ലിപ്സ്റ്റിക്ക് ശേഖരം പിടികൂടി; ലേബലുകളില്ല, പരിശോധനയ്ക്ക് അയക്കും

Updated on: 

കണ്ണൂർ: കണ്ണൂരിൽ മാനദണ്ഡങ്ങൾ പാലിക്കാതെ സൂക്ഷിച്ചിരുന്ന ലിപ്സ്റ്റിക്ക് , ലിപ് ബാം എന്നിവയുടെ വൻ ശേഖരം പിടികൂടി പൊലീസ്. 65000 രൂപ വില മതിക്കുന്ന ലിപ്സ്റ്റിക്കുകളാണ് താളികാവ് എസ് കെ നോവൽറ്റി എന്ന കടയിൽ നിന്ന് പിടിച്ചെടുത്തത്. വ്യാജ സൗന്ദര്യ വർധക വസ്തുക്കൾ കണ്ടെത്തുന്നതിനായുള്ള ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി ഡ്രഗ്സ് കൺട്രോൾ ഇന്‍റലിജൻസ് നടത്തിയ റെയ്ഡിലാണ് ലിപ്സ്റ്റിക് പിടികൂടിയത്.

ലിപ്സ്റ്റിക്കുകളിലും ലിപ് ബാമുകളിലും ലേബലുകൾ ഉണ്ടായിരുന്നില്ല. നിർമാതാക്കളുടെ ഉൾപ്പെടെയുള്ള വിവരങ്ങളും ഇല്ല. ആകർഷകമായ രീതിയിൽ പല നിറങ്ങളിലാണ് ഇവ നിർമിച്ചിരിക്കുന്നത്.

പിടിച്ചെടുത്തിരിക്കുന്ന വസ്തുക്കളെല്ലാം വ്യാജമായാണ് നിർമിച്ചിരിക്കുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ഗുണനിലവാരം കണ്ടെത്തുന്നതിനായി വിദഗ്ധ പരിശോധന നടത്തും.