യൂണിഫോമിന്‍റെ പേരിൽ സഹപാഠികൾ കളിയാക്കി; നാലാംക്ലാസുകാരൻ ഐഡി കാർഡ് ചരടിൽ തൂങ്ങി മരിച്ചു

കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും
student hangs to death using id card lanyard

യൂണിഫോമിന്‍റെ പേരിൽ സഹപാഠികൾ കളിയാക്കി; നാലാംക്ലാസുകാരൻ ഐഡി കാർഡ് ചരടിൽ തൂങ്ങി മരിച്ചു

file image

Updated on

ഹൈദരാബാദ്: യൂണിഫോമിന്‍റെ പേരിൽ സഹപാഠികൾ പരിഹസിച്ചതിനു പിന്നാലെ നാലാം ക്ലാസുകാരൻ സ്കൂൾ ഐഡി കാർഡിന്‍റെ വള്ളിയിൽ തൂങ്ങി മരിച്ചു. ചന്ദ്രനഗറിൽ നിന്നുള്ള പ്രശാന്ത് എന്ന വിദ്യാർഥിയാണ് മരിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച സ്കൂളിലെത്തിയപ്പോൾ യൂണിഫോം വൃത്തിയായി ധരിച്ചില്ലെന്ന് ആരോപിച്ച് സഹപാഠികൾ പ്രശാന്തിനെ നിരന്തരമായി പരിഹസിച്ചതായാണ് വീട്ടുകാരുടെ ആരോപണം.

വൈകിട്ട് വീട്ടിലെത്തിയ കുട്ടി ശുചിമുറിയിൽ കയറി ഐഡി കാർഡിന്‍റെ വള്ളി ഉപയോഗിച്ച് ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. വീട്ടുകാർ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും. പ്രശാന്ത് ഊർജസ്വലനായിരുന്നുവെന്നം ആരുമായും പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടില്ലെന്നും കുട്ടിയുടെ പിതാവ് ശങ്കർ പറയുന്നു. പ്രശാന്ത് പഠിച്ചിരുന്ന സ്കൂളിലെ ഡ്രൈവർ ആയിരുന്നു ശങ്കർ. ഇപ്പോൾ അപ്പാർട്മെന്‍റ് വാച്ച് മാനായി ജോലി ചെയ്യുകയാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഹെൽപ് ലൈൻ നമ്പർ -1056, 0471-2552056)

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com