ചോറ്റുപാത്രത്തിൽ തോക്ക്; അടിച്ചതിന്‍റെ ദേഷ്യം തീർക്കാൻ അധ്യാപകനെതിരേ നിറയൊഴിച്ച് വിദ്യാർഥി‌

അധ്യാപകന്‍റെ ശരീരത്തിൽ നിന്ന് വെടിയുണ്ടകൾ നീക്കം ചെയ്തതായി ഡോക്റ്റർമാർ സ്ഥിരീകരിച്ചിട്ടുണ്ട്.
Student shoots teacher in school

ചോറ്റുപാത്രത്തിൽ തോക്ക്; അടിച്ചതിന്‍റെ ദേഷ്യം തീർക്കാൻ അധ്യാപകനെതിരേ നിറയൊഴിച്ച് വിദ്യാർഥി‌

Updated on

ഡെറാഡൂൺ: ക്ലാസ്മുറിയിൽ വച്ച് അടിച്ചതിന്‍റെ ദേഷ്യം തീർക്കാൻ അധ്യാപകനെതിരേ വെടിയുതിർത്ത് വിദ്യാർഥി. ഉത്തരാഘണ്ഡിലെ ഉദ്ധം സിങ് നഗറിലാണ് സംഭവം. സ്വകാര്യ സ്കൂൾ അധ്യാപകനായ ഗംഗൻദീപ് സിങ് കോലിക്കാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ അധ്യാപകനെ അടിയന്തരമായി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അധ്യാപകന്‍റെ ശരീരത്തിൽ നിന്ന് വെടിയുണ്ടകൾ നീക്കം ചെയ്തതായി ഡോക്റ്റർമാർ സ്ഥിരീകരിച്ചിട്ടുണ്ട്.

ക്ലാസ്മുറിയിൽ വച്ച് അധ്യാപകൻ അടിച്ചതിൽ കുപിതനായ വിദ്യാർഥി ചോറ്റുപാത്രത്തിൽ ഒളിപ്പിച്ചാണ് പിസ്റ്റൾ സ്കൂളിൽ എത്തിച്ചത്. ക്ലാസ് കഴിഞ്ഞ് കോലി മടങ്ങുന്ന സമയം വിദ്യാർഥി പുറകിൽ നിന്നാണ് വെടിവച്ചത്.

കഴുത്തിലും പുറകിലും വെടിയേറ്റിട്ടുണ്ട്. വിദ്യാർഥി ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും അധ്യാപകർ ചേർന്ന് പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. കുട്ടിക്ക് എവിടെ നിന്നാണ് തോക്ക് ലഭിച്ചതെന്നതിൽ അന്വേഷണം തുടരുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com