അവിഹിതമെന്ന് സംശയം; യുപിയിൽ ഭാര്യയെ കസേരയിൽ കെട്ടിയിട്ട് ജീവനോടെ കത്തിച്ചുകൊന്ന് ഭർത്താവ്

പ്രദേശവാസിയായ യുവാവുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൃത്യം നടത്തിയത്
Husband ties wife to a chair and burns her alive

ഭാര്യയെ കസേരയിൽ കെട്ടിയിട്ട് ജീവനോടെ കത്തിച്ചുകൊന്ന് ഭർത്താവ്

representative image

Updated on: 

കനൗജ്: ഉത്തർപ്രദേശിൽ അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭാര്യയെ കസേരയിൽ കെട്ടിയിട്ട് പെട്രോളൊഴിച്ച് കത്തിച്ചുകൊലപ്പെടുത്തി ഭർത്താവ്. സംഭവത്തിൽ ഭർത്താവിനെ മണിക്കൂറുകൾക്കകം പൊലീസ് അറസ്റ്റ് ചെയ്തു. കനൗജ് ജില്ലയിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം.

ജഗത്പുർ ഗ്രാമസ്വദേശിനി സോനം (30) ആണ് കൊല്ലപ്പെട്ടത്. മോനു എന്ന സുഖ്ബീർ സിങ് ആണ് കൃത്യം നടത്തിയത്. രാവിലെ ഏഴിന് ഇയാൾ ഭാര്യയെ കസേരയിൽ കെട്ടിയിട്ട് കത്തിച്ചുകൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിനുശേഷം ഇയാൾ തന്‍റെ ഏഴും അഞ്ചും വയസുള്ള മക്കളുമായി രക്ഷപ്പെട്ടു. വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ട് ഗ്രാമവാസികൾ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചിരുന്നു. തുടർന്ന് അഗ്നിരക്ഷാസേന എത്തി ഒന്നര മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ അണച്ച ശേഷമാണ് സോനത്തിന്‍റെ മൃതദേഹം വീണ്ടെടുക്കാൻ സാധിച്ചത്.

2015ൽ പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇരുവരും. ഹരിയാനയിലെ ഹിസാറിൽ തൊഴിലാളിയായി ജോലി ചെയ്യുകയാണ് സുഖ്ബീർ. സംഭവത്തിന് രണ്ട് ദിവസം മുൻപാണ് ഇയാൾ വീട്ടിലെത്തിയത്. ഇതിനുശേഷം ഇയാൾ ഭാര്യയുമായി വഴക്കിട്ട് വരികയായിരുന്നു. പ്രദേശവാസിയായ ഒരു യുവാവുമായി ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സുഖ്ബീറിന് സംശയം ഉണ്ടായിരുന്നെന്നും ഇതേ തുടർന്ന് ഇയാൾ ഭാര്യയെ നിരീക്ഷിച്ചുവരികയായിരുന്നെന്നും പൊലീസ് പറഞ്ഞു.