ഡൽഹിയിൽ‌ 17കാരി ജീവനൊടുക്കി

പാലം കോളനി നിവാസിയാണ് വീട്ടിനകത്ത് തൂങ്ങിമരിച്ചത്
17-year-old took her own life

17കാരി ജീവനൊടുക്കി

Updated on

ന്യൂഡൽഹി: സൗത്ത് വെസ്റ്റ് ഡൽ‌ഹിയിലെ പാലം കോളനിയിൽ കൗമാരക്കാരി ആത്മഹത്യ ചെയ്തു. 17കാരിയാണ് വീട്ടിനകത്ത് തൂങ്ങമരിച്ചത്.

വീട്ടിനകത്ത് അബോധാവസ്ഥയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. വിവരമറിഞ്ഞ് എത്തിയ പൊലീസ് പെൺകുട്ടിയെ ഉടൻ‌ ദ്വാരകയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമായതായി ഡോക്റ്റർമാർ സ്ഥിരീകരിച്ചു.

പെൺകുട്ടിയുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും പൊലീസ് വിശദമായി ചോദ്യംചെയ്തു. മരണത്തിൽ കുടുംബാംഗങ്ങളോ ബന്ധുക്കളോ സംശയം പ്രകടിപ്പിച്ചില്ല. അതിനാൽ നിലവിൽ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

logo
Metro Vaartha
www.metrovaartha.com