പ്രായപൂർ‌ത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ‍്യൂട്ടർ അധ‍്യാപകൻ അറസ്റ്റിൽ

മഹാദേവ്പുരം സ്വദേശി ആയുഷ് ശർമയാണ് അറസ്റ്റിലായത്
Teacher arrested for molesting girl students during computer class in UP's Bareilly

പ്രായപൂർ‌ത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ‍്യൂട്ടർ അധ‍്യാപകൻ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം- എഐ

Updated on: 

ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കമ്പ‍്യൂട്ടർ അധ‍്യാപകന്‍ അറസ്റ്റിൽ. മഹാദേവ്പുരം സ്വദേശി ആയുഷ് ശർമയാണ് അറസ്റ്റിലായത്. പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്. മൂന്നാം ക്ലാസ് വിദ‍്യാർഥിനികൾക്കെതിരേയാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്.

ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കമ്പ‍്യൂട്ടർ ക്ലാസിൽ വച്ചായിരുന്നു വിഷയത്തിനാസ്പദമായ സംഭവം നടന്നതെന്ന് ബഹേരി സിഐ അരുൺ സിങ് വ‍്യക്തമാക്കി. സംഭവം നടന്നതിനു പിന്നാലെ സ്കൂളിൽ നിന്നും വീട്ടിലെത്തിയ ശേഷം കുട്ടികൾ മാതാപിതാക്കളോട് ഇക്കാര‍്യം തുറന്ന് പറഞ്ഞതോടെയാണ് പുറത്തറിയുന്നത്.

ഇതേത്തുടർന്ന് മാതാപിതാക്കൾ സ്കൂൾ പ്രിൻസിപ്പലിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തതോടെ അധ‍്യാപകനെ സ്കൂളിൽ നിന്നും പുറത്താക്കിയിരുന്നു. പിന്നീട് പൊലീസിൽ പരാതി നൽകിയതോടെയാണ് പോക്സോ കേസെടുത്തത്.