16കാരനുമായി ലൈംഗിക ബന്ധം; അധ്യാപിക അറസ്റ്റിൽ, തെളിവ് നൽകിയത് ഭർത്താവ്

നോട്ട് ആണ് ബന്ധത്തിന് തുടക്കമിട്ടതെന്ന് വിദ്യാർഥി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
Teacher arrested for sexual relations with 16-year-old; husband provided the evidence

മാക്കെൻസീ നോട്ട്

Updated on

വാഷിങ്ടൺ: പതിനാറ് വയസുള്ള വിദ്യാർഥിയുമായി ലൈംഗികബന്ധം പുലർത്തിയ അധ്യാപിക അറസ്റ്റിൽ. 25 വയസുള്ള മാക്കെൻസീ നോട്ട് ആണ് അറസ്റ്റിലായിരിക്കുന്നത്. വാഷിങ്ടണിലെ സെന്‍റ് ജോൺ എലിമെന്‍ററി സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുന്നതിനിടെ തൊട്ടടുത്തുള്ള വിദ്യാർഥിയുമായാണ് നോട്ട് ബന്ധം പുലർത്തിയത്. കുട്ടിയുമായി തെറ്റായ ബന്ധമുണ്ടെന്ന് കാണിച്ച് നോട്ടിന്‍റെ ഫോണിൽ വന്ന മെസേജുകളുടെ സ്ക്രീൻ ഷോട്ട് ഉൾപ്പെടുത്തിക്കൊണ്ട് നോട്ടിന്‍റെ ഭർത്താവായ അധ്യാപകനാണ് പൊലീസിനെ സമീപിച്ചത്. വിദ്യാർഥിയുടെ സ്കൂളിലെ അസിസ്റ്റന്‍റ് ട്രാക്ക് കോച്ച് കൂടിയാണ് ഇയാൾ.

നോട്ട് ആണ് ബന്ധത്തിന് തുടക്കമിട്ടതെന്ന് വിദ്യാർഥി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഭർത്താവ് ഉറങ്ങിയ ശേഷം പാതിരാത്രിയിൽ നോട്ട് വിദ്യാർഥിക്ക് മെസേജുകൾ അയക്കാറുണ്ട്. പിന്നീട് നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും കുട്ടി ആദ്യം അത് അംഗീകരിച്ചില്ല. നിരന്തരം നിർബന്ധിച്ചതിനെത്തുടർന്ന് തന്‍റെ വാഹനത്തിൽ ഒഴിഞ്ഞ പ്രദേശത്തേക്ക് പോയെന്നും അവിടെ വച്ച് ബന്ധപ്പെട്ടുവെന്നുമാണ് കുട്ടിയുടെ മൊഴി.

തന്‍റെ ജോലി പോകാൻ സാധ്യതയുള്ളതിനാൽ ഇക്കാര്യം മറ്റാരോടും പറയരുതെന്നും നോട്ട് കുട്ടിയോട് പറഞ്ഞിരുന്നു. അറസ്റ്റിനു പിന്നാലെ നോട്ട് കുറ്റം സമ്മതിക്കുകയും മാപ്പ് അപേക്ഷിക്കുകയും ചെയ്തു. നിയമപ്രകാരം കുറ്റക്കാരിയെന്ന് കണ്ടെത്തിയാൽ നോട്ട് 12 മാസം ശിക്ഷ അനുഭവിക്കേണ്ടി വരും. മാത്രമല്ല 10 വർഷത്തേക്ക് ലൈംഗിക കുറ്റവാളിയായി കണക്കാക്കുകയും ചെയ്യും. ഓഗസ്റ്റ് 28നാണ് കോടതി വിധി പറയുക. നോട്ട് അറസ്റ്റിലായതിനു തൊട്ടു പിന്നാലെ ഭർത്താവ് വിവാഹമോചനത്തിന് അപേക്ഷ നൽകിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com