സർക്കാർ ക്വാർട്ടേഴ്സിലെ ജലസംഭരണിയിൽ തഹസിൽദാറിന്‍റെ മൃതദേഹം

മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല
Tehsildar's body found in water tank

ജലസംഭരണിയിൽ തഹസിൽദാറിന്‍റെ മൃതദേഹം

file image

Updated on

ജയ്പൂർ: രാജസ്ഥാനിലെ ബാലോത്ര ജില്ലയിൽ സർക്കാർ ക്വാർട്ടേഴ്സിലെ ജലസംഭരണിയിൽ തഹസിൽദാറിന്‍റെ മൃതദേഹം കണ്ടെത്തി. പച്പദ്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ ദുദ്വയിൽ തഹസിൽദാറായ ഗുഡാമലാനി സ്വദേശി മംഗളാരാം (54) ആണ് മരിച്ചത്.

ക്വാർട്ടേഴ്സിൽ താമസിക്കുന്ന സ്ത്രീ വെള്ളം എടുക്കാനായി ടാങ്ക് തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് അവർ ഗ്രാമവാസികളെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. ടാങ്കിന് പുറത്ത് തഹസിൽദാറുടെ ചെരുപ്പുകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

logo
Metro Vaartha
www.metrovaartha.com