ജാപ്പനീസ് മുൻ കാമുകനോട് തീരാത്ത പക; 73 ജപ്പാൻകാരിൽ നിന്ന് 7.5 കോടി തട്ടിച്ച് തായ് ട്രാൻസ് യുവതി

13 വർഷത്തോളമായി തുടരുന്ന തട്ടിപ്പാണ് കണ്ടെത്തിയത്
money fraud
ജാപ്പനീസ് മുൻ കാമുകനോട് തീരാത്ത പക; 73 ജപ്പാൻകാരിൽ നിന്ന് 7.5 കോടി തട്ടിച്ച് തായ് ട്രാൻസ് യുവതി
Updated on

ടോക്കിയോ: മുൻ കാമുകനോടുള്ള പക തീർക്കാനായി 73 ജപ്പാൻകാരെ പറ്റിച്ച് 7.5 കോടി രൂപ നേടിയ തായ് ട്രാൻസ്ജെൻ‌ഡർ യുവതി അറസ്റ്റിൽ. 13 വർഷത്തോളമായി തുടരുന്ന തട്ടിപ്പാണ് പൊലീസ് കണ്ടെത്തിയത്. ഉത്തായ് നൻടാഖൻ എന്ന ട്രാൻസ് യുവതിയാണ് ബാങ്കോങ്ങിൽ വച്ച് അറസ്റ്റിലായത്. തായ്‌ലൻഡിലെത്തിയ ജാപ്പനീസ് സ്വദേശി അമി എന്ന് സ്വയം പരിചയപ്പെടുത്തിയ ട്രാൻസ് യുവതി തന്‍റെ കൈയിൽ നിന്ന് 3.7 കോടി രൂപ( 15 ദശലക്ഷം ബാട്ട്) തട്ടിച്ചുവെന്ന് പരാതി നൽകിയതോടെയാണ് വലിയ തട്ടിപ്പിന്‍റെ കഥ പുറത്തായത്.

ഹോങ് കോങ്ങിൽ നിന്നെത്തിയ വിനോദസഞ്ചാരിയെന്ന് പരിചയപ്പെടുത്തിയ യുവതി തന്‍റെ പാസ്പോർട്ടും പഴ്സും നഷ്ടപ്പെട്ടതായി ജപ്പാൻകാരനെ വിശ്വസിപ്പിച്ചിരുന്നു. പരസ്പരം അടുത്തതിനു ശേഷം യുവതി ഇയാളിൽ നിന്ന് പല ആവശ്യങ്ങൾക്കായി പടം കടം വാങ്ങി. താൻ പണം തരുമ്പോൾ തന്നാൽ മതിയെന്ന് വിശ്വസിപ്പിച്ച് ജപ്പാൻ കാരനെക്കൊണ്ട് കുറച്ച് സ്വർണവും യുവതി വാങ്ങിപ്പിച്ചിരുന്നു.

അന്വേഷണത്തിൽ യുവതിയുടെ ഇരകളെല്ലാം ജപ്പാൻകാരാണെന്ന് പൊലീസ് കണ്ടെത്തി. കോളെജ് കാലത്ത് ജപ്പാൻ സ്വദേശിയായ കാമുകനുമായുണ്ടയ ബ്രേക് അപ്പാണ് വൻ തട്ടിപ്പിലേക്ക് തന്നെ നയിച്ചതെന്നാണ് തായ് യുവതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഒരു യാത്രക്കിടയിൽ തന്നെ ഒറ്റയ്ക്കാക്കിയെന്നും ചെലവെല്ലാം താൻ വഹിക്കേണ്ടി വന്നുവെന്നും യുവതി പറയുന്നു. മുൻ കാമുകനെ കൂടാതെ മറ്റൊരു ജപ്പാൻ സ്വദേശിയും തന്നെ പറ്റിച്ചതായി യുവതി ആരോപിക്കുന്നു. ഈ രണ്ടു സംഭവങ്ങളും ജപ്പാൻകാരോടുള്ള വിദ്വേഷം ആളിക്കത്തിച്ചു. അതോടെയാണ് ജപ്പാൻകാരെ തെരഞ്ഞെടുപിടിച്ച് തട്ടിപ്പ് നടത്തിയതെന്നും ട്രാൻസ് യുവതി കുറ്റസമ്മതം നടത്തി.

2011 മുതൽ 2024 വരെയാണ് തട്ടിപ്പു നടന്നിരിക്കുന്നത്. തായ്‌ലൻഡിലെ നിയമം പ്രകാരം മൂന്നു വർഷത്തോളം തടവും 60 ലക്ഷം രൂപ പിഴയും ലഭിക്കേണ്ട കുറ്റകൃത്യങ്ങളാണ് യുവതിക്കു മേൽ ചുമത്തിയിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com