മധുര ജ്വല്ലറിയിലെ മോഷണം; ഇൻഫ്ലുവൻസർ മീനാക്ഷി അറസ്റ്റിൽ

നിഷാന്തിനു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.
 Theft at Madhura Jewellery; Influencer Meenakshi arrested

മീനാക്ഷി

Updated on: 

മധുര: മധുരയിലെ തനിഷ്ക് ജ്വല്ലറിയിൽ കവർച്ച നടത്തിയ കേസിൽ ഇൻഫ്ലുവൻസർ മീനാക്ഷിയെ അറസ്റ്റ് ചെയ്ത് പൊലീസ്. കേസിലെ പ്രതിയായ നിഷാന്തിന്‍റെ സുഹൃത്താണ് മീനാക്ഷി. നിഷാന്തിന്‍റെ പിതാവ് സുരേഷും പിടിയിലായിട്ടുണ്ട്. ഇവരിൽ അഞ്ച് കിലോ സ്വർണമാണ് പിടിച്ചെടുത്തത്. നിഷാന്തും മീനാക്ഷിയും തമ്മിൽ മോഷണത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഇരുവരുടെയും ചാറ്റിന്‍റെ വിശദവിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. നിഷാന്തിനു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

നവംബർ 13ന് പുലർച്ചെയാണ് മോഷണം നടന്നത്. മോഷണത്തിനു ശേഷം നിഷാന്തും സുരേഷും സഞ്ചരിച്ചിരുന്ന വാഹനം അടിസ്ഥാനമാക്കി നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.

മോഷണത്തിനു ശേഷം നിഷാന്തും സുരേഷും സ്വന്തം വസ്ത്രങ്ങൾ കത്തിക്കുന്നത് കണ്ടതായി ഒരാൾ മൊഴി നൽകിയിട്ടുണ്ട്.