ചാലക്കുടി ബെവ്റെജസിൽ വൻ മോഷണം; 10,000 രൂപ വിലയുള്ള 2 കുപ്പി മദ്യവും ബിയറും കവർന്നു

പ്രീമിയം വില്പന കൗണ്ടർ പൂട്ട് പൊളിച്ചാണ് മോഷണം
theft chalakkudy beverages

ചാലക്കുടി ബെവ്റെജസിൽ വൻ മോഷണം; 10,000 രൂപ വിലയുള്ള 2 കുപ്പി മദ്യവും ബിയറും കവർന്നു

Updated on

ചാലക്കുടി: ചാലക്കുടി ബെവ്റിജെസ് ഔട്ട്ലെറ്റിൽ വൻ മോഷണം. പതിനായിരം രൂപ വിലയുള്ള രണ്ടു കുപ്പി മദ്യവും 2000 രൂ‌പ വില മതിക്കുന്ന ബിയറുകളും ഒരു ആപ്പിൾ വാച്ചുമാണ് കവർന്നത്. സിസിടിവി ക്യാമറ തകർത്തതിനു ശേഷമാണ് മോഷണം. പോട്ട ഇടിക്കൂട് പാലത്തിന് സമീപമുള്ള മദ്യ വില്പനശാലയിലാണ് മോഷണം നടന്നത്.

പ്രീമിയം വില്പന കൗണ്ടർ പൂട്ട് പൊളിച്ചാണ് മോഷണം. ശനിയാഴ്ച രാവിലെ 9.30ന് വിൽപ്പനശാല തുറക്കാൻ ജീവനക്കാർ എത്തിയപ്പോഴാണ്

മോഷണ വിവരം അറിയുന്നത്. മൂന്ന് സി സി ടി വി ക്യാമറകളാണ് തകർത്തിരിക്കുന്നത്. സ്റ്റോക്ക് എടുത്ത ശേഷം മാത്രമെ എത്ര രൂപയുടെ വസ്തുക്കൾ മോഷ്ടിക്കപ്പെട്ടുവെന്ന് കൃത്യമായി അറിയാനാകൂ എന്ന് പൊലീസ് വ്യക്തമാക്കി. ചാലക്കുടി എസ്എച്ച് ഒ എം.കെ. സജീവ് സ്ഥലത്തെത്തി പരിശോധന നടത്തി.‌

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com