ഓട്ടോ യാത്രക്കാർക്ക് ഉറക്കഗുളിക കലർത്തിയ ജ്യൂസ് നൽകി മോഷണം; രണ്ട് പേർ പിടിയിൽ

ഒറ്റയ്ക്കു ‍ യാത്ര ചെയ്യുന്നവരെയും കൂലിപ്പണിക്കാരെയുമാണ് ഇവർ ലക്ഷ്യമിട്ടിരുന്നത്
Theft committed by giving auto-rickshaw passengers juice laced with sleeping pills; two arrested

ഓട്ടോ യാത്രക്കാർക്ക് ഉറക്കഗുളിക കലർത്തിയ ജ്യൂസ് നൽകി മോഷണം; രണ്ട് പേർ പിടിയിൽ

Updated on

ന്യൂഡൽഹി: ഓട്ടോ റിക്ഷ യാത്രക്കാരെ മയക്കുമരുന്നു കലർത്തിയ പാനീയം നൽകി മയക്കി മോഷണം നടത്തിയിരുന്ന രണ്ടു പേർ പിടിയിൽ. ഡൽബിയിലെ ജാൻകി ദാസ് ബസ് സ്റ്റാൻഡിനു സമീപത്തു വച്ചാണ് മോഷണം നടന്നത്. ഷെയർ ഓട്ടോയിൽ സഞ്ചരിക്കുന്നതിനിടെ സഹയാത്രികൻ ശീതള പാനീയം കുടിക്കാൻ നിർബന്ധിച്ചുവെന്നും തൊട്ടു പിന്നാലെ മയങ്ങിപ്പോയെന്നും തന്‍റെ കൈയിലുണ്ടായിരുന്നു 15,000 രൂപ മോഷ്ടിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലാണ് അറസ്റ്റ്.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഓട്ടോ ഡ്രൈവർ രാജ് എന്നറിയപ്പെടുന്ന രാജ് കുമാർ, സൽമാൻ എന്നറിയപ്പെടുന്ന കാസിം എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

ഒറ്റയ്ക്കു ‍ യാത്ര ചെയ്യുന്നവരെയും കൂലിപ്പണിക്കാരെയുമാണ് ഇവർ ലക്ഷ്യമിട്ടിരുന്നത്. സൗഹൃദം സ്ഥാപിച്ച ശേഷം ഉറക്കമരുന്നു കലർത്തിയ ജ്യൂസ് നൽകി മയക്കുകയായിരുന്നു പതിവ്. കുറ്റകൃത്യത്തിന് ഉപയോഗിച്ച ഓട്ടോറിക്ഷ, മൊബൈൽ ഫോണുകൾ, 9000 രൂപ എന്നിവ പൊലീസ് പിടിച്ചെടുത്തു.

logo
Metro Vaartha
www.metrovaartha.com