പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വിവാഹാഭ്യർഥന; 32കാരൻ അറസ്റ്റിൽ

കാപ്പ ചുമത്തി കരുതൽ തടങ്കലിലായിരുന്ന പ്രതി സമീപകാലത്താണ് പുറത്തിറങ്ങിയത്.
threaten minor girl, Man held over pocso case
അറസ്റ്റിലായ അമൽ വിജയൻ
Updated on

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വിവാഹാഭ്യർഥന നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. അല്ലപ്ര മനയ്ക്കപ്പടി മരങ്ങാട്ടുകുടിവീട്ടിൽ അമൽ വിജയൻ (32)നെയാണ് പോക്സോ കേസിൽ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹിതനാണ് ഇയാൾ. കാപ്പ ചുമത്തി കരുതൽ തടങ്കലിലായിരുന്ന പ്രതി സമീപകാലത്താണ് പുറത്തിറങ്ങിയത്.

നിരവധി കേസിൽ ഉൾപ്പെട്ട ഇയാൾ പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. തണ്ടേക്കാട് നിന്നുമാണ് അറസ്റ്റ് ചെയ്തത്.

ഇൻസ്പെക്ടർ ടി.എം സൂഫി, സബ് ഇൻസ്പെക്ടർമാരായ പി.എം റാസിക്ക്, റിൻസ് എം തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com