മോഷ്ടിച്ച വാഹനത്തിലെത്തി ബൈക്ക് മോഷ്ടിച്ചു; മൂന്നു പേർ പിടിയിൽ

വൈപ്പിൻ സ്വദേശിയായ റോണി വർഗീസിന്‍റെ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ വില വരുന്ന മോട്ടോർസൈക്കിളാണ് മോഷ്ടിച്ചത്.
Three held for theft
മോഷ്ടിച്ച വാഹനത്തിലെത്തി ബൈക്ക് മോഷ്ടിച്ചു; മൂന്നു പേർ പിടിയിൽ
Updated on

കൊച്ചി: മോഷ്ടിച്ച ഇരുചക്രവാഹനത്തിലെത്തി ബൈക്ക് മോഷ്ടിച്ച കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പെടെ മൂന്നുപേർ പിടിയിൽ. കട്ടപ്പന സ്വദേശി 19കാരൻ, ഇടുക്കി രാജ മുടി പതിനാറാംകണ്ടം പള്ളത്ത് വീട്ടിൽ ജെസ്ന ജോർജ് (23) എന്നിവരും, പ്രായപൂർത്തിയാകാത്ത കുട്ടിയുമാണ് പെരുമ്പാവൂർ പോലീസിന്‍റെ പിടിയിലായത്. 27ന് പുലർച്ചെ മഞ്ഞപ്പെട്ടിയിൽ വാടകയ്ക്ക് താമസിക്കുന്ന വൈപ്പിൻ സ്വദേശിയായ റോണി വർഗീസിന്‍റെ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ വില വരുന്ന മോട്ടോർസൈക്കിളാണ് മോഷ്ടിച്ചത്.

ജോലി ആവശ്യത്തിനായി മഞ്ഞപ്പെട്ടി റോഡിനോട് ചേർന്ന വീട്ടിൽ താമസിക്കുകയായിരുന്ന റോണി രാത്രി വണ്ടി വീടിന്‍റെ താഴെ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ആലുവയിൽ നിന്ന് മോഷ്ടിച്ച ബൈക്കിൽ എത്തിയവർ വാഹനം പൂട്ട് പൊളിച്ച് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ മൂന്നാർ പോലീസിന്‍റെ സഹായത്തോടെ മൂവരെയും മൂന്നാറിൽ നിന്ന് പിടികൂടി. ആലുവയിൽ നിന്ന് മോഷ്ടിച്ച് ബൈക്ക് അടിമാലിയിൽ വച്ചിട്ടുണ്ടെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.

19 കാരനെതിരേ കട്ടപ്പനയിൽ കഞ്ചാവ് കേസ് ഉണ്ട്. എസ്.ഐ മാരായ റിൻസ് എം. തോമസ്, പി.എം. റാസിക്ക്, എഎസ്ഐമാരായ പി.എ. അബ്ദുൾ മനാഫ്, കെ. കെ. റെനി, സീനിയർ സി പി ഒ മാരായ രജിത്ത് രാജൻ, മുഹമ്മദ് ഷാൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. യുവതിയെ വനിതാ ജയിലിൽ റിമാൻഡ്‌ ചെയ്തു. 19 കാരനെ ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com