സ്വന്തം കുഞ്ഞിനെ വിറ്റ് മൊബൈൽ ഫോണും സ്വർണ മാലയും വാങ്ങി; ദമ്പതികൾ പിടിയിൽ

സീമ രേഷ്‌വാൾ എന്ന സ്ത്രീക്ക് 1.20 ലക്ഷം രൂപയ്ക്കാണ് ദമ്പതികൾ കുഞ്ഞിനെ വിറ്റത്.
Couple arrested for selling their own child to buy a mobile phone and a gold chain

അറസ്റ്റിലായവർ, കുഞ്ഞുമായി ഉദ്യോഗസ്ഥർ (മധ്യത്തിൽ)

Updated on: 

മുംബൈ: ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ വിറ്റ് സ്വർണമാലയും മൊബൈൽ ഫോണും വാങ്ങിയ ദമ്പതികൾ പിടിയിൽ. മഹാരാഷ്ട്രയിലാണ് സംഭവം. 1.20 ലക്ഷം രൂപയ്ക്കാണ് ഇവർ സ്വന്തം കുഞ്ഞിനെ വിറ്റത്. അന്തർ സംസ്ഥാന കുട്ടിക്കടത്ത് സംഘത്തിലെ കണ്ണികളാണ് ഇരുവരും. സംഭവവുമായി ബന്ധപ്പെട്ട് 7 പേരെ പൊലീസ് പിടികൂടി. മുകുന്ദ്‌വാഡി മേഖലയിൽ ഒരു സ്ത്രീ സ്വന്തം കുഞ്ഞിനെ വിറ്റ സംഭവം കണ്ടെത്തിയതിനു പിന്നാലെയാണ് ദമ്പതികൾ പിടിയിലായിരിക്കുന്നത്.

ഛത്രപതി സംഭാജി നഗറിലുള്ള ഇവരുടെ കുഞ്ഞ് നാലു തവണ വിൽക്കപ്പെട്ടു എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സീമ രേഷ്‌വാൾ എന്ന സ്ത്രീക്ക് 1.20 ലക്ഷം രൂപയ്ക്കാണ് ദമ്പതികൾ കുഞ്ഞിനെ വിറ്റത്. ഈ പണം കൊണ്ട് ഇരുവരും മൊബൈൽ ഫോണും സ്വർണമാലയും വാങ്ങി. ഈ വസ്തുക്കൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കുഞ്ഞിനെ വാങ്ങിയ സീമ പിന്നീട് സംഗീത അവ്‌ഹാദ് എന്ന സ്ത്രീക്ക് 2.70 ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വിറ്റു. കുഞ്ഞിനെ നാന്ദഡിൽ എത്തിച്ച സംഗീത സുരേഷ് ഗുണ്ടുക എന്നയാൾക്ക് 3.50 ലക്ഷം രൂപയ്ക്ക് വീണ്ടും കുഞ്ഞിനെ വിറ്റു. പിന്നീട് സുരേഷ് ഗുണ്ടുക കുഞ്ഞിനെ ഹൈദരാബാദിലുള്ള സ്വന്തം ബന്ധുവായ ഉമ ഖട്കമിന് 3.50 ലക്ഷം രൂപയ്ക്ക് തന്നെ വിറ്റുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

അറസ്റ്റിലായവരെ പൊലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. കുട്ടിയെ ഹൈദരാബാദിൽ നിന്ന് പൊലീസ് ഏറ്റെടുത്തു.

logo
Metro Vaartha
www.metrovaartha.com