ഏറ്റുമുട്ടലിനിടെ കത്തിക്കുത്തേറ്റ് 9 പൊലീസുകാർക്ക് പരുക്ക്

ഓൾഡ് ഡൽഹിയിലെ ജമാ മസ്ജിദ് പൊലീസ് സ്റ്റേഷൻ പരിസരത്താണ് സംഭവം
9 police officers injured in stabbing during a clash

ഏറ്റുമുട്ടലിനിടെ കത്തിക്കുത്തേറ്റ് 9 പൊലീസുകാർക്ക് പരുക്ക്

Updated on: 

ന്യൂഡൽഹി: കത്തിക്കുത്തിൽ ഒൻപത് ഡൽഹി പൊലീസുകാർക്ക് പരുക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർ അപകടനില തരണം ചെയ്തു. ഓൾഡ് ഡൽഹിയിലെ ജമാ മസ്ജിദ് പൊലീസ് സ്റ്റേഷൻ പരിസരത്താണ് സംഭവം.

പ്രതിയായ നബീൽ (30) ആണ് പൊലീസുകാരെ കുത്തിയത്. തുടർന്ന് പൊലീസ് നടത്തിയ വെടിവയ്പ്പിൽ ഇയാൾക്ക് ആറ് തവണ വെടിയേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളും അപകടനില തരണം ചെയ്തു. അമ്മയും സഹോദരിയുമായുള്ള കുടുംബ തർക്കം പരിഹരിക്കാൻ ഇയാളെ ജമാ മസ്ജിദ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു.

എന്നാൽ സ്റ്റേഷനിലെത്തിയ പ്രതി കത്തിയെടുത്ത് അഞ്ച് പൊലീസുകാരെ കുത്തുകയായിരുന്നു. തുടർന്ന് സ്കൂട്ടർ തട്ടിയെടുത്ത് രക്ഷപ്പെടുന്നതിനിടെ നാല് പൊലീസുകാരെ കൂടി കുത്തിപ്പരിക്കേൽപ്പിച്ചു. ഇതോടെ പൊലീസ് നടത്തിയ വെടിവയ്പ്പിൽ പ്രതിയുടെ അരയ്ക്ക് താഴെ ആറ് തവണ വെടിയേറ്റു. സംഭവത്തിൽ പ്രതിക്കെതിരേ പൊലീസ് മൂന്ന് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു.