ബൈക്കിൽ പിന്തുടർന്ന് ശല്യപ്പെടുത്തി, കടന്നു പിടിച്ചു; ഇന്ദോറിൽ ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് ദുരനുഭവം

താരങ്ങളിൽ നിന്ന് മൊഴി രേഖപ്പെടുത്തിയതായി അസിസ്റ്റന്‍റ് കമ്മിഷണർ ഹമാനി മിശ്ര വ്യക്തമാക്കി.
Two Australian women cricketers stalked, molested in Indore

ഇന്ദോറിൽ ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് ദുരനുഭവം   - AI Image

Updated on

ഇന്ദോർ: വനിതാ ക്രിക്കറ്റ് ലോകകപ്പിൽ പങ്കെടുക്കാനെത്തിയ ഓസ്ട്രേലിയൻ താരങ്ങൾക്ക് ദുരനുഭവം. താരങ്ങൾ നടക്കാനിറങ്ങിയപ്പോൾ ബൈക്കിൽ പിന്തുടർന്ന് ശല്യപ്പെടുത്തുകയും മോശം രീതിയിൽ സ്പർശിക്കുകയും ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അകിൽ ഖാൻ എന്നായാളാണ് അറസ്റ്റിലായിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ ഖജ്‌രാന റോഡിൽ വച്ചാണ് സംഭവം. താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ നിന്നിറങ്ങി തൊട്ടടുത്തുള്ള കഫേയിലേക്ക് നടക്കുന്നതിനിടെയാണ് അഖിൽ ഇരുവരെയും ബൈക്കിൽ പിന്തുടർന്നത്.

താരങ്ങളിലൊരാളെ മോശമായി സ്പർശിച്ചതിനു ശേഷം ഇയാൾ വേഗത്തിൽ വണ്ടിയോടിച്ച് രക്ഷപെട്ടു. താരങ്ങൾ ഇരുവരും ടീമിന്‍റെ സുരക്ഷാ ഓഫിസർ ഡാനി സൈമണുമായി ബന്ധപ്പെട്ടതിനു പിന്നാലെ പൊലീസ് ഇരുവർക്കും സഹായത്തിനായി വാഹനം അയച്ചു. താരങ്ങളിൽ നിന്ന് മൊഴി രേഖപ്പെടുത്തിയതായി അസിസ്റ്റന്‍റ് കമ്മിഷണർ ഹമാനി മിശ്ര വ്യക്തമാക്കി.

ബിഎൻസ് സെക്ഷൻ 74 ( സ്ത്രീത്വത്തെ അപമാനിക്കാനുള്ള ശ്രമം), 78 ( പിന്തുടർന്ന് ശല്യം ചെയ്യൽ) എന്നീ വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്. എംഐജി പൊലീസ് സ്റ്റേഷനിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. മോട്ടോർ സൈക്കിളിന്‍റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com