കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

മത്സ്യ ചന്തയിൽ നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
Two drug peddlers held with 2 kilogram of cannabis
കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ
Updated on

കൊച്ചി : രണ്ട് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. ഒഡീഷ റായ്ഗഡ ചന്ദ്രപ്പൂർ സ്വദേശി ഡാനിയൽ ജിയോജ് രംഗ (32), ജിഹായ ജിയോജ് രംഗ (20) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. മത്സ്യ ചന്തയിൽ നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കഞ്ചാവ് തൂക്കുന്ന ത്രാസും ഇവരിൽ നിന്ന് കണ്ടെടുത്തു.

ഒഡീഷയിൽ നിന്നും കിലോയ്ക്ക് 3000 രൂപയ്ക്ക് വാങ്ങി പത്തിരട്ടി വിലയ്ക്കാണ് കച്ചവടം നടത്തുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലാണ് വിൽപ്പന. സബ്ബ് ഇൻസ്പെക്ടർമാരായ റിൻസ് എം.തോമസ്, പി എം റാസിക്ക്, സീനിയർ സി.പി.ഒമാരായ എം.ബി ജയന്തി, എ.ടി ജിൻസ്, അജിത്ത് മോഹൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com