ബസ്സിനുള്ളിൽ മോഷണശ്രമം: 2 തമിഴ് യുവതികൾ കോട്ടയത്ത് അറസ്റ്റിൽ

മാനന്തവാടി സ്വദേശിനിയായ വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു.
snatching
ബസ്സിനുള്ളിൽ മോഷണശ്രമം: 2 തമിഴ് യുവതികൾ കോട്ടയത്ത് അറസ്റ്റിൽ
Updated on

കോട്ടയം: ബസ്സിനുള്ളിൽ വച്ച് വയോധികയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ അന്യസംസ്ഥാന സ്വദേശികളായ 2 യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തൂത്തുക്കുടി സ്വദേശികളായ അനുശിവ (30), പാർവതി (25) എന്നിവരെയാണ് മണർകാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ സ്വകാര്യ ബസ് മണർകാട് ബസ്റ്റോപ്പിൽ എത്തിയ സമയം ബസ്സിലെ യാത്രക്കാരിയായ മാനന്തവാടി സ്വദേശിനിയായ വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു.

സംഭവമറിഞ്ഞ് മണർകാട് പൊലീസ് സ്ഥലത്തെത്തുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. അനു ശിവ ചിങ്ങവനം, തൃശൂർ വെസ്റ്റ്, അഞ്ചൽ, നെയ്യാർ, എന്നീ സ്റ്റേഷനുകളിലും പാർവതി ചിറയൻകീഴ്, കോന്നി, പത്തനംതിട്ട, ഹോസ്ദുർഗ്, അടൂർ, കുളത്തൂപ്പുഴ ഹിൽപാലസ് എന്നീ സ്റ്റേഷനുകളിലും ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

മണർകാട് സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽ ജോർജ്, എസ്.ഐ ടി.ഡി റെജിമോൻ, എ.എസ്.ഐ ശാരിമോൾ, സി.പി.ഓമാരായ രഞ്ജിനി രാജു, അജിത പി.തമ്പി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com