വീട്ടിൽ അതിക്രമിച്ചു കയറി 45കാരനെ കൊല്ലാൻ ശ്രമം; 2 പേർ അറസ്റ്റിൽ

ഫോണിൽ സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ മാറി നിന്ന് സംസാരിക്കാൻ പറഞ്ഞതാണ് വൈരാഗ്യകാരണം
Two held over murder attempt case
വീട്ടിൽ അതിക്രമിച്ചു കയറി 45കാരനെ കൊല്ലാൻ ശ്രമം; 2 പേർ അറസ്റ്റിൽ
Updated on

കൊച്ചി: വീട് കയറി ആക്രമിച്ച് നാൽപ്പത്തിയഞ്ചുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ വെള്ളൂർക്കുന്നം കാവുങ്കര മോളേക്കുടിമല ഭാഗത്ത് നെടുമ്പുറത്ത് വീട്ടിൽ അബിമോൻ (33) , കാവുങ്കര ഉറവക്കുഴി മുസ്ലീം പള്ളി ഭാഗത്ത് കല്ലുമൂട്ടിൽ വീട്ടിൽ മാഹിൻ നാസ്സിർ (33) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. പേഴയ്ക്കാപ്പിള്ളി ഭാഗത്തുള്ള അർഷാദിനെ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ആക്രമിച്ചത്.

അബിമോൻ ഫോണിൽ സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ മാറി നിന്ന് സംസാരിക്കാൻ പറഞ്ഞതാണ് വൈരാഗ്യകാരണം. തുടർന്നാണ് വീടുകയറി ആക്രമിച്ചത്. അബി മോന് രണ്ടും മാഹിൻ നസീറിന് അഞ്ചും കേസുകളുണ്ട്.

ഇൻസ്പെക്ടർ ബേസിൽ തോമസ് എസ്ഐമാരായ മാഹിൻ സലിം ,വിഷ്ണു രാജു, ജയകുമാർ, എം.എം ഉബൈസ്, എ.എസ് ഐ ബൈജു പോൾ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com