ഝാർഖണ്ഡിൽ രണ്ട് മാവോയിസ്റ്റുകൾ അറസ്റ്റിൽ

നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്)യിലെ അംഗങ്ങളെയാണ് അറസ്റ്റ് ചെയ്തത്
Two Maoists arrested in Jharkhand.

ഝാർഖണ്ഡിൽ രണ്ട് മാവോയിസ്റ്റുകൾ അറസ്റ്റിൽ

Updated on

ചത്ര: ഝാർഖണ്ഡിലെ ചത്ര ജില്ലയിൽ നിന്ന് രണ്ട് മാവോയിസ്റ്റുകളെ പൊലീസ് അറസ്റ്റ് ചെയ്തു. നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്)യിലെ അംഗങ്ങളെയാണ് അറസ്റ്റ് ചെയ്തത്.

കോജ്‌റാം ഗ്രാമസ്വദേശി സുരേന്ദ്ര ഗഞ്ജു (22), കരിൽ ഗ്രാമസ്വദേശി സഞ്ജയ് ഗഞ്ജു (20) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രതാപ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇരുവരെയും പിടികൂടിയത്. ഭുയിയാണ്ടിഹ് ഭാഗത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ നിന്ന് നാടൻ തോക്ക്, മാഗസിൻ, അഞ്ച് വെടിയുണ്ടകൾ, രണ്ട് മൊബൈൽ ഫോണുകൾ, മോട്ടോർസൈക്കിൾ, പെട്രോൾ എന്നിവ പിടിച്ചെടുത്തു.

logo
Metro Vaartha
www.metrovaartha.com