16 വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; സ്വയം പ്രഖ്യാപിത ആൾദൈവത്തിനെതിരേ കേസ്

പ്രതിയുടെ കൈവശം ഐക്യരാഷ്ട്രസഭയുടെ നമ്പർ പതിച്ച ഒരു ആഡംബര കാർ ഉണ്ട്
self-styled godman booked for molestation 16 female students record statements

സ്വാമി ചൈതന്യാനന്ദ സരസ്വതി

Updated on

ന്യൂഡൽഹി: ഡൽഹിയിൽ സ്വയം പ്രഖ്യാപിത ആൾദൈവത്തിനെതിരേ പരാതിയുമായി വിദ്യാർഥികളായ പതിനാറിലധികം പെൺകുട്ടികൾ രംഗത്തെത്തി. ഡൽഹിയിലെ ഒരു മാനേജ്‌മെന്‍റ് സ്ഥാപനത്തിലെ നിരവധി വിദ്യാർഥിനികളാണ് ലൈംഗിക പീഡന പരാതി നൽകിയത്.

സ്വയം പ്രഖ്യാപിത ആൾദൈവമായ സ്വാമി ചൈതന്യാനന്ദ സരസ്വതി എന്നും പാർത്ഥ സാർത്തി എന്നും അറിയപ്പെടുന്ന ആൾദൈവത്തിനെതിരേ വസന്ത് കുഞ്ച് നോർത്ത് പൊലീസ് കേസെടുത്തു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) സെക്ഷൻ 183 പ്രകാരം മജിസ്ട്രേറ്റിന് മുന്നിൽ 15 ഓളം വിദ്യാർഥികൾ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രതിയുടെ കൈവശം ഐക്യരാഷ്ട്രസഭയുടെ നമ്പർ പതിച്ച ഒരു ആഡംബര കാർ ഉണ്ട്. ഈ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണത്തിൽ ഈ നമ്പർ വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. ഇയാൾക്കെതിരേ കൂടുതൽ‌ അന്വേഷണം നടത്തി വരികയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com