വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനെ കാണണമെന്ന് അമ്മ

അഫാന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷെമിക്ക് ഇപ്പോഴും ആരോഗ്യ പ്രശ്നങ്ങൾ തുടരുകയാണെന്ന് ഡോക്ടർ പറഞ്ഞു.
venjaramoodu mass murder case, Mother wants to see accused afan

വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനെ കാണണമെന്ന് അമ്മ

Updated on

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതിയായ അഫാനെ കാണാൻ അമ്മ ആഗ്രഹം പ്രകടിപ്പിച്ചതായി ബന്ധുക്കൾ. അഫാന്‍റെ ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമ്മ ഷെമിയെ ദിവസങ്ങൾക്ക് മുൻപ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു. പരിശോധനയുടെ ഭാഗമായി അന്വേഷണസംഘം വീട് പൂട്ടിയിട്ടിരിക്കുന്നതിനാൽ ഷെമിയെ പ്രത്യേക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതിനിടെയാണ് പൊലീസ് കസ്റ്റഡിയിലുള്ള അഫാനെ കാണാൻ മാതാവ് ഷെമി ആഗ്രഹം പ്രകടിപ്പിച്ചത്.

അതേസമയം, ഷെമിയുടെ ആരോഗ്യനില ഇനിയും മെച്ചപ്പെട്ടിട്ടില്ല. പരിശോധനകൾ തുടരുകയാണ്. അസ്വസ്ഥത പ്രകടിപ്പിച്ചതോടെ കഴിഞ്ഞ ദിവസം ഷെമിയെ ഡോക്ടർ എത്തി പരിശോധിച്ചിരുന്നു. അഫാന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷെമിക്ക് ഇപ്പോഴും ആരോഗ്യ പ്രശ്നങ്ങൾ തുടരുകയാണെന്ന് ഡോക്ടർ പറഞ്ഞു. തിരുവനന്തപുരം വെഞ്ഞാറമൂട് അഗതി മന്ദിരത്തിലാണ് ഷെമിയുള്ളത്. അഫാന്‍റെ കുടുംബം സാമ്പത്തിക ഇടപാട് സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നുമായി വലിയ തോതിലുള്ള പണം കടം വാങ്ങിയിരുന്നതായി പൊലീസിന് അന്വേഷണത്തിൽ നിന്ന് വ്യക്തമായി.

ഇതിന്‍റെ വിവരങ്ങൾ പൊലീസിന് ലഭിച്ചു. കടം വാങ്ങിയ പണത്തിന് വലിയ തോതിലുള്ള പലിശ അഫാന്‍റെ കുടുംബത്തിൽ നിന്ന് ഈടാക്കിയെന്ന് കണ്ടെത്തിയതോടെ സാമ്പത്തിക കുറ്റം ഉൾപ്പെടുത്തി പുതിയ കേസ് രജിസ്റ്റർ ചെയ്യാനുള്ള ഒരുക്കത്തിലാണ് പൊലീസ്. അഫാൻ നടത്തിയ സാമ്പത്തിക ഇടപാട്, കുടുംബത്തിന്‍റെ സാമ്പത്തിക പ്രശ്നങ്ങൾ എന്നിവ പൊലീസ് അന്വേഷിക്കും. പലിശ ഇനത്തിൽ മാത്രം കുടുംബം വലിയ തുക നൽകിയിരുന്നതായി രേഖകളിൽ നിന്ന് പൊലീസിന് വ്യക്തമായി. കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടെന്ന ആരോപണങ്ങൾ സമഗ്ര അന്വേഷണം വേണമെന്ന് അഫാന്‍റെ പിതാവ് അബ്ദുൽ റഹീം ആവശ്യപ്പെട്ടിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com