

എച്ച്.എൻ. ഭാസ്കർ
കാലിഫോർണിയ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വയലിനിസ്റ്റ് എച്ച്.എൻ. ഭാസ്കർ (50) യുഎസിൽ അറസ്റ്റിൽ. കാലിഫോർമിയ കോടതിയുടെ വാറന്‍റ് പ്രകാരം അറസ്റ്റിലായ ഭാസ്കർ ഇപ്പോൾ ബോസ്റ്റണിലെ ജയിലിലാണ്. മൈസൂരു സ്വദേശിയാണ് ഭാസ്കർ.
നാല് ലൈംഗിക പീഡന കുറ്റങ്ങളാണ് ഭാസ്കറിനു മേൽ ചുമത്തിയിരിക്കുന്നത്. 2026 സെപ്റ്റംബർ 4 മുതൽ സെപ്റ്റംബർ 26 വരെയുള്ള കാലഘട്ടത്തിലാണ് കുറ്റകൃത്യം നടന്നതെന്നാണ് കണ്ടെത്തൽ. ഗായകൻ ടി.എം. കൃഷ്ണയ്ക്കൊപ്പം 20 വർഷമായി പ്രവർത്തിച്ചു വരുകയായിരുന്നു ഭാസ്കർ.
അദ്ദേഹം ഇത്തരത്തിൽ ഒരു ആ‘രോപണത്തിൽ ഉൾപ്പെട്ടതിൽ തനിക്ക് അഗാധമായ ദുഃഖമുണ്ടെന്നും എന്നാൽ അതിജീവിതർക്ക് നീതി ലഭിക്കേണ്ടതുണ്ടെന്നതിൽ ഉറച്ചു നിൽക്കുന്നുവെന്നും ടി.എം. കൃഷ്ണ പ്രതികരിച്ചു.