'പുക വലിക്കാൻ ഇടമില്ല'; വിരാട് കോലിയുടെ പബ്ബിനെതിരേ പൊലീസ് കേസ്

അനുവദനീയമായതിലും കൂടുതൽ സമയം പ്രവർത്തിച്ചതിന്‍റെ പേരിൽ കഴിഞ്ഞ ജൂണിൽ പബ്ബിനെതിരേ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിരുന്നു.
Virat kohli owned pub booked over no smoking space

'പുക വലിക്കാൻ ഇടമില്ല'; വിരാട് കോലിയുടെ പബ്ബിനെതിരേ പൊലീസ് കേസ്

Updated on

ബംഗളൂരു: പുക വലിക്കാനായി പ്രത്യകം ഇടം ഒരുക്കിയില്ലെന്നതിന്‍റെ പേരിൽ ക്രിക്കറ്റ് താരം വിരാട്കോലിയുടെ ഉടമസ്ഥതയിലുള്ള പബ്ബ് വൺ8 കമ്യൂണിനെതിരേ കേസെടുത്ത് ബംഗളൂരു പൊലീസ്. കബ്ബോൺ പാർക് പൊലീസ് സ്റ്റേഷൻ തേ പരാതി‌യുടെ പേരിൽ മുൻപേ പബ്ബിന് നോട്ടീസ് നൽകിയിരുന്നു.

സബ് ഇൻസ്പെക്റ്റർ അശ്വിനി ജി യുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയ്ക്കൊടുവിൽ പബ്ബിന്‍റെ മാനജർക്കും സ്റ്റാഫിനുമെതിരേ കേസ് എടുത്തു.

അനുവദനീയമായതിലും കൂടുതൽ സമയം പ്രവർത്തിച്ചതിന്‍റെ പേരിൽ കഴിഞ്ഞ ജൂണിൽ പബ്ബിനെതിരേ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ഡിസംബറിൽ ഫയർ ഡിപ്പാർട്മെന്‍റിൽ നിന്ന് എൻഒസി ഇല്ലാതെ പ്രവർത്തനം നടത്തിയതിന്‍റെ പേരിൽ ബൃഹത് ബംഗളൂരു മഹാനഗര പാലിക പബ്ബിന് നോട്ടീസ് അയച്ചിട്ടുമുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com