വിസ വാഗ്ദാനം ചെയ്ത് 44 ലക്ഷം രൂപ തട്ടിച്ചതായി പരാതി; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ഭർത്താവ് അറസ്റ്റിൽ|Video

ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിൽ അധികം ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസറാണ്അന്ന.
visa fraud case, Insta influencer's husband held
വിസ വാഗ്ദാനം ചെയ്ത് 44 ലക്ഷം രൂപ തട്ടിച്ചതായി പരാതി; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ഭർത്താവ് അറസ്റ്റിൽ
Updated on

കൽപ്പറ്റ: വിസ തട്ടിപ്പു കേസിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അന്ന ഗ്രേസിന്‍റെ ഭർത്താവ് ജോൺസൺ അറസ്റ്റിൽ. യുകെയിലേക്ക് ഫാമിലി വിസ വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയിൽ നിന്ന് 44 ലക്ഷ രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് അറസ്റ്റിൽ. കേസിൽ അന്നയും പ്രതിയാണ്. ഇവർ മുൻകൂർ ജാമ്യമെടുത്തിരിക്കുകയാണ്. വിവിധ സ്റ്റേഷനുകളിലായി ഇവർക്കെതിരെ 4 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിൽ അധികം ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസറാണ്അന്ന.

സംഭവത്തിൽ തന്‍റെ ഭാഗം വ്യക്തമാക്കിക്കൊണ്ട് അന്ന ഒരു വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു വീഡിയോ ചെയ്തതിന്‍റെ ഭാഗമായാണ് പ്രശ്നങ്ങളെല്ലാം എന്നും അവിചാരിതമായാണ് ഭർത്താവിനെ അറസ്റ്റ് ചെയ്തതെന്നും അന്ന വീഡിയോയിൽ പറയുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com