
കൊല്‍ക്കത്ത: ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്്സ്- കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തില്‍ പുകള്‍പെറ്റ ആര്‍സിബി ബാറ്റര്‍മാരെ കൂടാരം കയറ്റിയ ഒരു ബൗളറായിരുന്നു ശ്രദ്ധാകേന്ദ്രം. സുയാഷ് ശര്‍മ. ആരാണ് ഈ സുയാഷ് ശര്‍മ. കുട്ടിത്തം വിട്ടുമാറാത്ത മുഖവും ജാവലിനിലെ ഇന്ത്യയുടെ ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവുമായ നീരജ് ചോപ്രയുമായി സാമ്യവുമുള്ള സുയാഷ് മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കി. കേവലം 19 വയസുള്ള സുയാഷ് വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരൈന് എന്നിവരെപ്പോലെ നിഗൂഢതകള്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന ഒരു ബോളറാണ്. അരങ്ങേറ്റ മത്സരത്തില്‍തന്നെ, ദിനേഷ് കാര്‍ത്തിക്, അനുജ് റാവത്ത്, കരണ്‍ ശര്‍മ എന്നിവരെയാണ് സുയാഷ് പുറത്താക്കിയത്.
ഐപിഎല്ലിന് മുമ്പ് പ്രധാന ടൂര്‍ണമെന്റുകളിലൊന്നും കളിച്ചിട്ടില്ലാത്ത സുയാഷ് ട്രയല്‍സില്‍ പുറത്തെടുത്ത മികവ് കണ്ടാണ് കോല്‍ക്കത്ത ഇത്തവണ ടീമിലെടുത്തത്. ഡല്‍ഹി സ്വദേശിയണ് സുയാഷ്. പല കളിക്കാരും സുയാഷിനെ കാണുന്നതും പരിചയപ്പെടുന്നതുമൊക്കെ പരിശീലന ക്യാംപില്‍വച്ചാണ്.
തന്റെ രണ്ടാം ഓവറില്‍ അനുജ് റാവത്തിനെയും ദിനേശ് കാര്‍ത്തിക്കിനെയും പുറത്താക്കിയാണ് സുയാഷ് കൊല്‍ക്കത്തയുടെ വിജയം ഉറപ്പാക്കിയത്.
20 ലക്ഷം രൂപയ്ക്കാണ് സുയാഷിനെ കോല്‍ക്കത്ത സ്വന്തമാക്കിയത്. പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിക്കാതിരുന്ന സുയാഷിനെ വെങ്കിടേഷ് അയ്യര്‍ക്കു പകരം ഇംപാക്ട് പ്ലെയറായാണ് ഉള്‍പ്പെടുത്തിയത്. ലിസ്റ്റ് എ മത്സരങ്ങളോ ടി-20 മത്സരങ്ങളോ കളിച്ചിട്ടില്ലാത്ത താരമായിരുന്നു ഈ മത്സരത്തിനു മുമ്പുവരെ സുയാഷ്. സുയാഷിന്റെ ആക്രമണോത്സുകതയെയും പൊരുതാനുള്ള മനോവീര്യത്തെയും കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റ് പുകഴിത്തി.