'വഴക്കിനിടെ ഭർത്താവിന്‍റെ നാവു കടിച്ചു മുറിച്ചു'; 23കാരിക്കെതിരേ കേസ്

ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ഒന്നര വർഷം പൂർത്തിയാകുന്നേ ഉള്ളൂ.
Wife bites off husbands tongue

'വഴക്കിനിടെ ഭർത്താവിന്‍റെ നാവു കടിച്ചു മുറിച്ചു'; 23കാരിക്കെതിരേ കേസ്

Updated on

കോട്ട: വഴക്കിനിടെ ഭർത്താവിന്‍റെ നാവു കടിച്ചു മുറിച്ച കേസിൽ യുവതിക്കെതിരേ കേസെടുത്ത് രാജസ്ഥാൻ പൊലീസ്. രാജസ്ഥാനിലെ ഝലാവർ ജില്ലയിലാണ് സംഭവം. 23 കാരിയായ രവീണ സെയിനാണ് വഴക്കിനിടെ ഭർത്താവ് കൻഹയാലാൽ സെയിനിന്‍റെ നാവു കടിച്ചു മുറിച്ചെടുത്തത്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ഒന്നര വർഷം പൂർത്തിയാകുന്നേ ഉള്ളൂ. ഇരുവരും തമ്മിൽ നിരന്തരം വഴക്കായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

വ്യാഴാഴ്ച രാത്രിയോടെ ഇരുവരും വീണ്ടും വഴക്കിടുകയും ഭർത്താവിന്‍റെ നാവിന്‍റെ ഒരു കഷ്ണം കടിച്ചു മുറിച്ചെടുക്കുകയുമായിരുന്നു. കൻഹയാലാലിന്‍റെ ബന്ധുക്കൾ ഇയാളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. നാവ് പഴയതു പോലെ തുന്നിച്ചേർക്കാമെന്ന് ഡോക്റ്റർമാർ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു.

സംഭവത്തിനു ശേഷം മുറിക്കുള്ളിൽ കയറി കതകടച്ച രവീണ അരിവാള് സ്വന്തം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാനും ശ്രമിച്ചു. കുടുംബാംഗങ്ങൾ ഇടപെട്ട് ഈ ശ്രമം പരാജയപ്പെടുത്തുകയായിരുന്നു. കൻഹയാലാലിന്‍റെ സഹോദരൻ നൽകിയ പരാതിയിൽ കേസ് ഫയൽ ചെയ്തതായി പൊലീസ് വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com