കുഴഞ്ഞു വീണ് മരിച്ചതല്ല, ഭാര്യ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊന്നത്; കുണ്ടറയിലെ രാജുവിന്‍റെ മരണം കൊലപാതകം

വസ്തു സ്വന്തം പേരിൽ എഴുതി നൽകാത്തതിന്‍റെ വിരോധത്തിലാണ് കൊല നടത്തിയത്
wife killed husband in kollam

രാജു, ലേഖ

Updated on: 

കൊല്ലം: കുണ്ടറ ചെറുമൂട് സ്വദേശി രാജു അഡ്വേഡിന്‍റെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ ഭാര്യ ലേഖ മേരിയെ പൊലീസ് അറസ്റ്റ് ചെയ്തു. രാജുവിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി ലേഖ കൊലപ്പെടുത്തുകയായിരുന്നു.

വെള്ളിയാഴ്ചയാണ് രാജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഴഞ്ഞു വീണ് മരിച്ചു എന്നാണ് ലേഖ പറഞ്ഞിരുന്നത്. എന്നാൽ കഴുത്തിൽ പാടുകൾ കണ്ടതോടെ ബന്ധുക്കൾക്ക് സംശയം തോന്നുകയും പൊലീസിൽ അറിയിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ കഴുത്തിൽ ബെൽറ്റ് മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായി.

പിന്നാലെ പൊലീസ് ലേഖയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ലേഖ കുറ്റം സമ്മതിക്കുകയായിരുന്നു. വസ്തു സ്വന്തം പേരിൽ എഴുതി നൽകാത്തതിന്‍റെ വിരോധത്തിലാണ് കൊല നടത്തിയത് എന്നാണ് ലേഖ പൊലീസിനോട് പറഞ്ഞത്. ഇവരുടെ ആൺസുഹൃത്തിന്‍റെ പങ്കും പൊലീസ് പരിശോധിക്കുന്നുണ്ട്.

logo
Metro Vaartha
www.metrovaartha.com