

മത്സ്യകന്യകയാകാൻ അയൽവീട്ടിലെ കുളത്തിൽ നഗ്നയായി നീന്തി; യുവതി അറസ്റ്റിൽ
ലൂസിയാന: മത്സ്യകന്യകയാകാനുള്ള പരിശീലനമെന്ന പേരിൽ അയൽവീട്ടിലെ കുളത്തിൽ നഗ്നയായി നീന്തിയ യുവതി അറസ്റ്റിൽ. യുഎസിലെ ലൂസിയാനയിലാണ് സംഭവം. 41 വയസുള്ള എരിന് എലിസബത്ത് സട്ടനാണ് അറസ്റ്റിലായിരിക്കുന്നത്. എറിൻ തങ്ങളുടെ വീട്ടുപറമ്പിലേക്ക് അതിക്രമിച്ചു കയറിയെന്ന അയൽക്കാരുടെ പരാതിയിലാണ് അറസ്റ്റ്. യുവതിയെ കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസ് ഓഫിസർമാരിൽ ഒരാളെ എറിൻ ഉപദ്രവിച്ചതായും റിപ്പോർട്ടുകളുണ്ട്.
കുളത്തിൽ നിന്ന് പുറത്തു വരാൻ ആവശ്യപ്പെട്ടപ്പോഴാണ് താൻ മത്സ്യകന്യകയാകാൻ പരിശീലിക്കുകയാണെന്ന് എറിൻ മറുപടി നൽകിയത്. പൊലീസുകാർ കർശന നിർദേശം നൽകിയതോടെ എറിൻ അലറിവിളിക്കാൻ തുടങ്ങി.
ഒരു വിധത്തിൽ യുവതിയെ കുളത്തിൽ നിന്ന് കയറ്റിയപ്പോൾ ഓഫിസർമാരിൽ ഒരാളെ ഇടിക്കുകയും തൊഴിക്കുകയും ചെയ്തു. ഓഫിസർമാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. കസ്റ്റഡിയിലെടുത്ത എറിന് അടിയന്തര ചികിത്സ നൽകിയിയെന്ന് പൊലീസ് പറയുന്നു. ഇതിനു മുൻപും സമാനമായ സംഭവമുണ്ടായതായും അയൽവാസി പൊലീസിന് പരാതി നൽകിയിട്ടുണ്ട്.