പാലായില്‍ മീനച്ചിലാറില്‍ ചാടിയ യുവതി മരിച്ചു

ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ വയലാ അച്ചുകുന്നേല്‍ എമ്മി ഉദയന്‍ (24) ആണ് മരിച്ചത്
Emmy Udayan

എമ്മി ഉദയന്‍

Updated on

കോട്ടയം: പാലായില്‍ ചേര്‍പ്പുങ്കല്‍ പാലത്തില്‍ നിന്ന് മീനച്ചിലാറിലേക്ക് ചാടിയ യുവതി മരിച്ചു. ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ വയലാ അച്ചുകുന്നേല്‍ എമ്മി ഉദയന്‍ (24) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒന്‍പതോടെയായിരുന്നു സംഭവം.

ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് യുവതി മീനച്ചിലാറിലേക്ക് ചാടിയ വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ യുവതിയുടെ ബാഗും മൊബൈല്‍ ഫോണും പാലത്തില്‍ നിന്ന് കണ്ടെത്തി. പാലായില്‍ നിന്നുള്ള അഗ്നിരക്ഷാസേനയും കോട്ടയത്ത് നിന്നുള്ള സ്‌കൂബ ടീമും നാട്ടുകാരും ചേര്‍ന്ന് നടത്തിയ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. കനത്ത മഴയെത്തുടര്‍ന്ന് മീനച്ചിലാറില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നു. ഇത് രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പാലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പാലാ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

logo
Metro Vaartha
www.metrovaartha.com