കാർ വാങ്ങാൻ കരമടച്ച രശീത് ആവശ്യപ്പെട്ട് സമ്മർദം; കോന്നിയിൽ 22കാരി ജീവനൊടുക്കിയത് ഭർത്താവിന്‍റെ സമ്മർദം മൂലമെന്ന് കുടുംബം

ആശിഷ് ഇതു വരെ 4 സ്ഥാപനങ്ങളിൽ നിന്ന് ആര്യയെക്കൊണ്ട് വായ്പ്പയെടുപ്പിച്ചിരുന്നുവെന്നും ആരോപണമുണ്ട്
മരണപ്പെട്ട ആര്യ, ഭർത്താവ് ആശിഷ്
മരണപ്പെട്ട ആര്യ, ഭർത്താവ് ആശിഷ്
Updated on

പത്തനംതിട്ട: കോന്നിയിൽ 22 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ആശിഷിനെതിരേ യുവതിയുടെ കുടുംബത്തിന്‍റെ പരാതി. കഴിഞ്ഞ ദിവസമാണ് കോന്നി വട്ടക്കാവ് സ്വദേശിയായ ആര്യ കൃഷ്ണയെ ഭർത്താവ് ആശിഷിന്‍റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ കുടുംബത്തിന്‍റെ പരാതിയിൽ ആര്യയുടെ ഭർകത്താവ് അരുവാപ്പുലം ഊട്ടുപാറ കുളമാങ്കൂട്ടത്തിൽ ആശിഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കോടതി ഇയാളെ റിമാൻഡ് ചെയ്തു.

മകൾ ഭർത്താവിന്‍റെ ഉപദ്രവം സഹിക്കാൻ കഴിയാതെയാണ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിക്കുന്നു.മൂന്നു വർഷം മുൻപാണ് ആര്യയും ആശിഷും വിവാഹിതരായത്. ഒന്നര വയസ്സുള്ള കുഞ്ഞുമുണ്ട്. ആശിഷ് ഇതു വരെ 4 സ്ഥാപനങ്ങളിൽ നിന്ന് ആര്യയെക്കൊണ്ട് വായ്പ്പയെടുപ്പിച്ചിരുന്നുവെന്നും പുതിയ കാറെടുക്കാൻ ആര്യയുടെ വീടിന്‍റെ കരമടച്ച രശീത് ആവശ്യപ്പെട്ട് നിരന്തരം സമ്മർദത്തിലാക്കിയിരുന്നുവെന്നുമാണ് ആരോപണം. ഈ വിഷയത്തിൽ ആര്യയുമായി വാക്കുതർക്കമുണ്ടായി.

പിറ്റേദിവസം ലോണെടുക്കാനായി മാതാപിതാക്കളുമായി ആശിഷ് പുറത്തേക്കു പോയ സമയത്താണ് ആര്യ ജീവനൊടുക്കിയത്. മരിക്കുന്നതിനു മുൻപ് ആര്യ അമ്മയുമായി ദീർഘനേരം സംസാരിച്ചിരുന്നു. ആശിഷിനെതിരേ പരാതി നൽകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ആര്യ തയാറായിരുന്നില്ലെന്നും കുടുംബാംഗങ്ങൾ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com