പ്രായപൂർത്തിയാകാത്ത 2 മക്കളെ വിഷം കൊടുത്ത് കൊന്ന് യുവതി ജീവനൊടുക്കി

സംഭവത്തിൽ യുവതിയുടെ ഭർത്താവിന് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷണം
Woman kills children by poisoning them

മക്കളെ വിഷം നൽകി കൊലപ്പെടുത്തി യുവതി

Updated on

അമരാവതി: ആന്ധ്രാപ്രദേശിൽ പ്രായപൂർത്തിയാകാത്ത രണ്ടു ആൺമക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു. പൽനാഡു ജില്ലയിലെ വിത്തംരാജുപള്ളിയിലാണ് സംഭവം.

വിത്തംരാജുപള്ളി നിവാസി എൻ. ഭാരതി (26)യാണ് ജീവനൊടുക്കിയത്. യുവതി മക്കൾക്ക് വിഷം നൽകിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് സ്വയം വിഷം കഴിച്ച ശേഷം തൂങ്ങിമരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അതേസമയം സംഭവത്തിൽ ഭാരതിയുടെ ഭർത്താവിന് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്ത്രീധനത്തെ ചൊല്ലി ദമ്പതികൾക്കിടയിൽ പ്രശ്നം നിലനിന്നിരുന്നെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

logo
Metro Vaartha
www.metrovaartha.com