സമോസയുടെ പേരിൽ വഴക്ക്; 65കാരനെ വെട്ടിക്കൊന്നു

ഗുരുതരമായി പരുക്കേറ്റ യാദവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Woman kills man over samosa dispute

സമോസയുടെ പേരിൽ വഴക്ക്; 65കാരനെ വെട്ടിക്കൊന്നു

representative image

Updated on

ന്യൂഡൽഹി: സമോസയുടെ പേരിലുണ്ടായ വഴക്കിനെത്തുടർന്ന് ബിഹാറിൽ 65കാരനെ വെട്ടിക്കൊന്നു. കൗലോഡിഹരി ഗ്രാമത്തിലെ താമസക്കാരനായ ചന്ദ്രാമ യാദവാണ് കൊല്ലപ്പെട്ടത്. സമോസ വാങ്ങി വരും വഴി ഗ്രാമത്തിലെ ഒരു കുട്ടിയെ മറ്റു കുട്ടികൾ ചേർന്ന് ഉപദ്രവിക്കുകയും സമോസ തട്ടിപ്പറിക്കുകയും ചെയ്തതാണ് പ്രശ്നത്തിന് കാരണം.

ഇതറിഞ്ഞ യാദവ് സമോസക്കടയുടെ അടുത്തെത്തി കാര്യം ചോദിച്ചു. അവിടെ കണ്ട ചിലരോടും യാദവ് ഇക്കാര്യം പറഞ്ഞിരുന്നു.

നാട്ടുകാരുമായി വാഗ്വാദം മുറുകിയതോടെ കൂട്ടത്തിലൊരു സ്ത്രീ വാളെടുത്ത് വെട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യാദവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com