ചികിത്സയ്ക്കിടെ മകൻ മരിച്ചു; ചോദ്യം ചെയ്ത അമ്മയെ ഡോക്റ്റർ പീഡിപ്പിച്ചതായി പരാതി

ബേലാപൂർ സ്വദേശിയായ യുവതിയുടെ മകൻ ഈ വർഷം മെയ് 30 ന് മരിച്ചു മരണകാരണവും അസുഖവും ഇതുവരെ വ‍്യക്തമായിട്ടില്ല
a woman who questioned lack of treatment for her son was subjected to abuse
മകന് വേണ്ട ചികിത്സ നൽകിയില്ല, ചോദ‍്യം ചെയ്‌ത യുവതി പീഡനത്തിനിരയായി :ഡോക്‌ടർ അറസ്‌റ്റിൽ
Updated on

താനെ: മഹാരാഷ്ട്രയിലെ നവി മുംബൈ ടൗൺഷിപ്പിൽ 56 കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഡോക്ടർക്കെതിരെ കേസ്. ബേലാപൂർ സ്വദേശിയായ സ്ത്രീയുടെ മകൻ ഈ വർഷം മെയ് 30 ന് മരണപ്പെട്ടിരുന്നു. മരണകാരണവും അസുഖവും ഇതുവരെ വ‍്യക്തമായിട്ടില്ല. ശരിയായ ചികിത്സ നൽകാത്തതാണ് മകനെ മരണത്തിലേക്ക് നയിച്ചതെന്ന് ആരോപണമുയർന്നിരുന്നു. തുടർന്ന് ഇത് ചോദ‍്യം ചെയ്‌ത സ്ത്രീയെ ഡോക്‌ടർ പീഡിപ്പിക്കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച ഡോക്ടർക്കെതിരെ ഭാരതീയ ന്യായ സൻഹിത സെക്ഷൻ 74 സ്ത്രീയ്ക്കു നേരെയുള്ള ആക്രമണം, ക്രിമിനൽ ബലപ്രയോഗം, മനപൂർവമായ അപമാനം, എന്നിവ പ്രകാരം കേസെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com