ലോഡ്ജിൽ യുവതി വെട്ടേറ്റ് മരിച്ചനിലയിൽ: പ്രതി കീഴടങ്ങി

ഉച്ചയ്ക്കാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്
ലോഡ്ജിൽ യുവതി വെട്ടേറ്റ് മരിച്ചനിലയിൽ: പ്രതി കീഴടങ്ങി
Updated on

കാസർഗോഡ്: കാസർഗോഡ് കാഞ്ഞാങ്ങാട്ടെ ലോഡ്ജിൽ യുവതിയെ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. ഉദുമ ബാര മുക്കുന്നോത്ത് സ്വദേശിയായ ദേവിക (34)യാണ് മരിച്ചത്. സംഭവത്തിൽ ബോവിക്കാനം സ്വദേശി സതീഷ് (34) പൊലീസിൽ കീഴടങ്ങി.

ഉച്ചയ്ക്കാണ് യുവതിയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ ബ്യൂട്ടീഷനായി ജോലിചെയ്ത് വരികയായിരുന്നു. 306-ാം നമ്പർമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

logo
Metro Vaartha
www.metrovaartha.com