ആൺസുഹൃത്തിനൊപ്പം പോകണമെന്ന് പെൺകുട്ടി; കോടതിക്കു മുന്നിൽ കൂട്ടയടി

കോടതിയിൽ നിന്നിറങ്ങിയ സമയത്ത് പെൺകുട്ടിയുടെ വീട്ടുകാർ വീണ്ടും സമീപിക്കുകയും വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തു.
Girl wants to go with boyfriend; gang fights in front of court

ആൺസുഹൃത്തിനൊപ്പം പോകണമെന്ന് പെൺകുട്ടി; കോടതിക്കു മുന്നിൽ കൂട്ടയടി

Updated on

താമരശ്ശേരി: വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ പെൺകുട്ടിയെ കോടതി ആൺസുഹൃത്തിനൊപ്പം വിട്ടതിനു പിന്നാലെ നടുറോഡിൽ തമ്മിലടിച്ച് കുടുംബങ്ങൾ. താമരശ്ശേരി കോടതിക്കു മുൻപിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. മുക്കം സ്വദേശി നാസറിന്‍റെ മകൾ നിതാ ഷെറിനാണ് ആൺ സുഹൃത്തായ ഷാമിലിനൊപ്പം ഇറങ്ങിപ്പോയത്.

പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകി. അതു പ്രകാരം പൊലീസ് പെൺകുട്ടിയെ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു. എന്നാൽ കോടതിയോട് ആൺസുഹൃത്തിനൊപ്പം പോകാനാണ് താത്പര്യമെന്ന് പെൺകുട്ടി വ്യക്തമാക്കി.

ഇതോടെ കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചു. കോടതിയിൽ നിന്നിറങ്ങിയ സമയത്ത് പെൺകുട്ടിയുടെ വീട്ടുകാർ വീണ്ടും സമീപിക്കുകയും വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തു. പെൺകുട്ടി പോകാൻ തയാറായതിനു പിന്നാലെ ആൺസുഹൃത്തും കൂട്ടുകാരും തടയുകയും പിന്നീട് കൂട്ടത്തല്ലായി മാറുകയുമായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com