ആര്യനാട് പൊലീസ് സ്റ്റേഷനിൽ യുവാവിന്‍റെ ആക്രമണം; സിഐയ്ക്ക് തലയ്ക്ക് ഗുരുതര പരുക്ക്

Young man attacks Aryanad police station

ആര്യനാട് പൊലീസ് സ്റ്റേഷനിൽ യുവാവിന്‍റെ ആക്രമണം

Updated on

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിൽ മദ്യലഹരിയിൽ യുവാവ് നടത്തിയ ആക്രമണത്തിൽ സർക്കിൾ ഇൻസ്പെക്‌റ്റർക്ക് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. തിരുവനന്തപുരം ജില്ലയിലെ ആര്യനാട് ശനിയാഴ്ച രാത്രി 10.30ഓടെയാണ് സംഭവം.

ആര്യനാട് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒയും സർക്കിൾ ഇൻസ്പെക്റ്ററുമായ ദേവരാജനാണ് പരുക്കേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്‍റെ തലയ്ക്ക് നാലു സ്റ്റിച്ചുകളുണ്ട്. യദുകൃഷ്ണൻ (24) ആണ് ആക്രമണം നടത്തിയത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് സംശയം.

രാത്രി മദ്യകുപ്പിയുമായി സ്റ്റേഷനിൽ എത്തിയ ഇയാൾ പൊലീസുകാരെ അസഭ്യം പറയുകയായിരുന്നു. എന്നാൽ ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന സംശയത്തെ തുടർന്ന് പൊലീസുകാർ ആദ്യം ഗൗനിച്ചിട്ടില്ല. എന്നാൽ പിന്നീട് ആക്രമാസക്തനായ ഇയാൾ സ്റ്റേഷനകത്ത് കയറി സാധനങ്ങൾ തകർക്കാൻ ശ്രമിച്ചു. ഇതോടെ സ്റ്റേഷനിൽ എത്തിയ ദേവരാജൻ ഇയാളെ പിടികൂടാൻ ശ്രമിക്കവേ സ്റ്റീൽ കസേര കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഇതിനു പിന്നാലെ മറ്റു പൊലീസുകാർ ചേർന്ന് ഇയാളെ ബലമായി കീഴടക്കി. തലയ്ക്ക് ആഴത്തിൽ മുറിവേറ്റ ദേവരാജനെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കാട്ടാക്കട സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

logo
Metro Vaartha
www.metrovaartha.com