ഭാര്യയെയും രണ്ടു പെൺമക്കളെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

വായിൽ ടേപ്പ് ഒട്ടിച്ച് ശ്വാസം മുട്ടിച്ചാണ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയത്
The family that died in Mysuru

മൈസൂരുവിൽ മരിച്ച കുടുംബം

Updated on

മൈസൂരു: കർണാടകയിലെ മൈസൂരു ജില്ലയിൽ ഭാര്യയെയും പ്രായപൂർത്തിയാകാത്ത രണ്ടു പെൺമക്കളെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. ഹുൻസൂർ ടൗണിലെ ന്യൂ മാരുതി ലേഔട്ടിലാണ് സംഭവം.

ഹരീഷ് (49), ഭാര്യ നിശ്ചിത (36), പെൺമക്കളായ നെക്സ (13), രക്ഷ (ആറ്) എന്നിവരാണ് മരിച്ചത്. വായിൽ ടേപ്പ് ഒട്ടിച്ച് ശ്വാസം മുട്ടിച്ചാണ് ഹരീഷ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയത്. തുടർന്ന് വീട്ടിനകത്ത് തൂങ്ങിമരിക്കുകയായിരുന്നു. വീട്ടിൽ നിന്ന് ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

താൻ മുകളിലത്തെ മുറിയിൽ തൂങ്ങിമരിക്കാൻ പോവുകയാണെന്നും 'എന്‍റെ അവസാന ആഗ്രഹം' എന്ന പേരിൽ നിരവധി അഭ്യർഥനകളും ആത്മഹത്യ കുറിപ്പിൽ എഴുതിയിട്ടുണ്ട്. ഭാര്യയെും മക്കളെയും കൊലപ്പെടുത്താനുള്ള കാരണത്തെ കുറിച്ച് ഇതിൽ വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ ഹുൻസൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

logo
Metro Vaartha
www.metrovaartha.com