കാമുകിയെ ഡിന്നറിനു ക്ഷണിച്ചശേഷം കുത്തിക്കൊന്ന് യുവാവ്

വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം
the victim

കൊല്ലപ്പെട്ട യുവതി

Updated on

ബെംഗളൂരു: വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കാമുകിയെ കുത്തിക്കൊന്നു. ഡിന്നറിനു ക്ഷണിച്ചശേഷമാണ് കുത്തിക്കൊലപ്പെടുത്തിയത്. ബെംഗളൂരുവില്‍ ഞായറാഴ്ച രാത്രി 9.30നാണ് സംഭവം.

അഞ്ജലി (23)യാണ് മരിച്ചത്. കഴിഞ്ഞ മൂന്നു വര്‍ഷമായി അഞ്ജലിയും കാമുകനായ രാജീവും തമ്മില്‍ ബന്ധത്തിലായിരുന്നു. എന്നാല്‍ രാജീവിന്റെ പശ്ചാത്തലവുമായി ഒത്തുപോവാത്തതിനാല്‍ അഞ്ജലിയുടെ കുടുംബം ഇവരുടെ വിവാഹത്തിനു സമ്മതിച്ചിരുന്നില്ല. എന്നാല്‍ അഞ്ജലിയെയും കുടുംബത്തിനെയും വിവാഹത്തിനു സമ്മതിപ്പിക്കാനായിരുന്നു രാജീവ് ശ്രമിച്ചിരുന്നത്. ഇതിനിടെ രക്ഷിതാക്കളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഞ്ജലി രാജീവില്‍ നിന്ന് അകലം പാലിക്കുകയായിരുന്നു.

തുടര്‍ന്ന് ഞായറാഴ്ച രാത്രി രാജീവ് അഞ്ജലിയെ ഡിന്നറിനു ക്ഷണിച്ചു. ഡിന്നറിനു എത്തിയവേളയില്‍ വിവാഹത്തെച്ചൊല്ലി ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഡിന്നര്‍ ഒഴിവാക്കി പോവാന്‍ ശ്രമിച്ച അഞ്ജലിയെ പിന്തുടര്‍ന്ന രാജീവ് കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തില്‍ കുത്തിക്കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവം കണ്ടവര്‍ അഞ്ജലിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് രാജീവിനെ അറസ്റ്റുചെയ്തു. സംഭവത്തില്‍ ബെംഗളൂരു പൊലീസ് കേസെടുത്തു.

logo
Metro Vaartha
www.metrovaartha.com