

ബർത്ത് ഡേ പാർട്ടിക്ക് ക്ഷണിച്ച് യുവതിയെ ബലാത്സംഗത്തിന് ഇരയാക്കി
ബെംഗളൂരു: ജന്മദിനം ആഘോഷിക്കാനെന്ന പേരിൽ വിളിച്ചുവരുത്തി യുവതിയെ ബലാത്സംഗത്തിന് ഇരയാക്കി. സംഭവത്തിൽ അഞ്ചു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ബെംഗളൂരുവിലെ താലഗട്ടപുര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
യുവതിയുടെ സുഹൃത്തായ സോമശേഖർ, അമരീഷ്, മറ്റു മൂന്നു പേർ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. അടുത്തിടെയാണ് സോമശേഖറിനെ പരിചയപ്പെട്ടതെന്നും ഇയാളുടെ നേതൃത്വത്തിലാണ് തന്നെ ബലാത്സംഗത്തിന് ഇരയാക്കിയതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ഏതാനും ദിവസം മുൻപായിരുന്നു യുവതിയുടെ ജന്മദിനം. എന്നാൽ അന്നേദിവസം ജന്മദിന ആശംസ അറിയിക്കാൻ സാധിക്കാത്തതിനാൽ നേരിട്ട് ജന്മദിനമാഘോഷിക്കാൻ സോമശേഖർ യുവതിയെ ക്ഷണിച്ചു. തുടർന്ന് ഇയാളുടെ നിർദ്ദേശപ്രകാരം യുവതി ഒരു ഹോട്ടലിൽ എത്തി.
എന്നാൽ തന്‍റെ വീട്ടിലേക്ക് പോകാമെന്നും ഏതാനും സുഹൃത്തുക്കളെ കൂടി ക്ഷണിച്ചിട്ടുണ്ടെന്നും സോമശേഖർ പറഞ്ഞു. യുവതി ഇതിനു വിസമ്മതിക്കുകയും ഹോട്ടലിലേക്ക് തന്നെ പോകാമെന്ന് പറയുകയും ചെയ്തു. എന്നാൽ സോമശേഖറിന്‍റെ നിർബന്ധത്തെ തുടർന്ന് ഒടുവിൽ യുവതി അയാളുടെ വീട്ടിലേക്ക് പോയി. വീട്ടിൽ അൽപ്പസമയം ചെലവഴിച്ചതിനു ശേഷം സോമശേഖർ തനിക്ക് ശീതളപാനീയം നൽകിയെന്നും ഇതു കുടിച്ചതിനു പിന്നാലെ താൻ അബോധാവസ്ഥയിലായപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന അമരീഷ് ബലാത്സംഗം ചെയ്തെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. തുടർന്ന് കേസെടുത്ത പൊലീസ് പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
എന്നാൽ തന്‍റെ വീട്ടിലേക്ക് പോകാമെന്നും ഏതാനും സുഹൃത്തുക്കളെ കൂടി ക്ഷണിച്ചിട്ടുണ്ടെന്നും സോമശേഖർ പറഞ്ഞു. യുവതി ഇതിനു വിസമ്മതിക്കുകയും ഹോട്ടലിലേക്ക് തന്നെ പോകാമെന്ന് പറയുകയും ചെയ്തു. എന്നാൽ സോമശേഖറിന്‍റെ നിർബന്ധത്തെ തുടർന്ന് ഒടുവിൽ യുവതി അയാളുടെ വീട്ടിലേക്ക് പോയി. വീട്ടിൽ അൽപ്പസമയം ചെലവഴിച്ചതിനു പിന്നാലെ സോമശേഖർ തനിക്ക് ശീതളപാനീയം നൽകിയെന്നും ഇതിനു പിന്നാലെ താൻ അബോധാവസ്ഥയിലായപ്പോൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. തുടർന്ന് കേസെടുത്ത പൊലീസ് പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.