ഭാര്യയെ പിരിച്ചു വിട്ടതിൽ പക; സ്കൂളിലെ സാമ്പാറിൽ ചാണകപ്പൊടി കലക്കിയ യുവാവ് പിടിയിൽ

അറുമുഖത്തിന്‍റെ ഭാര്യ അലമ്മാൾ സർക്കാർ മിഡിൽ സ്കൂളിലെ പാചകക്കാരിയായിരുന്നു.
Youth arrested for mixing cow dung powder into school sambar

ഭാര്യയെ പിരിച്ചു വിട്ടതിൽ പക; സ്കൂളിലെ സാമ്പാറിൽ ചാണകപ്പൊടി കലക്കിയ യുവാവ് പിടിയിൽ

പ്രതീകാത്മക ചിത്രം.

Updated on

ചെന്നൈ: ഭാര്യയുടെ ജോലി നഷ്ടപ്പെട്ടതിന്‍റെ പ്രതികാരം തീർക്കാൻ സ്കൂളിലെ സാമ്പാറിൽ ചാണകപ്പൊടി കലക്കിയയാൾ അറസ്റ്റിൽ. തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം. അറുമുഖമെന്ന യുവാവാണ് പിടിയിലായിരിക്കുന്നത്. അറുമുഖത്തിന്‍റെ ഭാര്യ അലമ്മാൾ സർക്കാർ മിഡിൽ സ്കൂളിലെ പാചകക്കാരിയായിരുന്നു. പാചകം മോശമാണെന്ന പരാതി ഉയർന്നതിനെത്തുടർന്നാണ് അലമ്മാളിനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടത്. തൊട്ടു പിന്നാലെ വിദ്യാർഥികൾക്കായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്താൻ ആവശ്യപ്പെട്ട് അറുമുഖം ഒരു വിദ്യാർതിയെ സമീപിച്ചു.

കുട്ടിക്ക് പത്ത് രൂപയും നൽകി. കുട്ടി അഞ്ച് രൂപയ്ക്ക് ചാണകപ്പൊടി വാങ്ങി സാമ്പാറിൽ കലക്കി. എന്നാൽ അധ്യാപകർ രുചിച്ചു നോക്കാനായി വച്ചിരുന്ന ചെറിയ ഒരു ഭാഗം കറിയിലാണ് ചാണകപ്പൊടി കലർത്തയതെന്നാണ് കുട്ടി നൽകിയ മൊഴി.

കറിയുടെ നിറത്തിലും രുചിയിലും വ്യത്യാസം തോന്നിയതോടെ അധ്യാപകർ വിദ്യാർഥികളെ ചോദ്യം ചെയ്തു. അതോടെയാണ് ചാണകപ്പൊടി കലർത്തിയെന്ന കുട്ടി കുറ്റസമ്മതം നടത്തിയത്. അധ്യാപകർ നൽകിയ പരാതിയിൽ സത്യമംഗലം പൊലീസ് കേസെടുത്തിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് അറുമുഖത്തെ അറസ്റ്റ് ചെയ്തത്.

logo
Metro Vaartha
www.metrovaartha.com